ഡബ്ലിൻ: ശാരീരിക ബുദ്ധിമുട്ട് നേരിടുന്ന യാത്രികന് സീറ്റ് നിഷേധിച്ച സംഭവത്തിൽ വിമാനക്കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്. 7,500 യൂറോ നഷ്ടപരിഹാരമായി നൽകണം എന്നാണ് ഡബ്ല്യുആർസി (വർക്ക്പ്ലേസ് റിലേഷൻസ് കമ്മീഷൻ ) ഉത്തരവിട്ടിരിക്കുന്നത്. എമർജൻസി എക്സിറ്റ് നിരയിലെ സീറ്റ് ആയിരുന്നു യാത്രികന് കമ്പനി നിഷേധിച്ചത്.
ഡബ്ലിനിൽ നിന്നും ലണ്ടനിലേക്ക് മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനിടെ ആയിരുന്നു യാത്രികന് ദുരനുഭവം ഉണ്ടായത്. വൈകല്യം ഉള്ളതിനാൽ എമർജൻസി എക്സിറ്റിൽ അധിക ലെഗ്റൂം ഉള്ള സീറ്റ് വേണമെന്ന് യാത്രികൻ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം വിമാനക്കമ്പനി നിഷേധിക്കുകയായിരുന്നു.
Discussion about this post

