ഡബ്ലിൻ: ചെണ്ടക്കളരിയുടെ രണ്ടാമത്തെ ബാച്ചിലേക്ക് രജിസ്ട്രഷൻ ആരംഭിച്ച് സപ്തസ്വര ഇൻസ്റ്റിറ്റ്യൂട്ട്. താത്പര്യമുള്ളവർ 0877718318, 0879288851 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഡബ്ലിൻ നഗരിയിൽ ഒരു ദശകത്തിന്റെ പാരമ്പര്യം പേറി തലയുയർത്തി നിൽക്കുകയാണ് സപ്തസ്വര ഇൻസ്റ്റിറ്റ്യൂട്ട്.
നാളെ (ജൂൺ 15 ) മുതൽ താത്പര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യാം. ഏഴ് വയസ്സിന് മുകളിലുള്ള കുട്ടികൾക്കും ചെണ്ടക്കളരിയിൽ ചേരാം. വാദ്യകുലപതി പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി ആശാന്റെയും കലാ നിലയം ഉണ്ണികൃഷ്ണൻ ആശാന്റെയും പ്രിയശിഷ്യനും, വാദ്യസാമ്രാജ്യത്തിലെ ഒട്ടുമിക്ക കുലപതികൾക്കുമൊപ്പം നിരവധി വേദികളിൽ മേളപ്പെരുക്കം തീർത്ത അഗ്രഗണ്യനുമായ പൂഞ്ഞാർ രാധാകൃഷ്ണനാണ് ഇൻസ്റ്റിറ്റ്യൂട്ടിലെ ചെണ്ടക്കളരിക്ക് നേതൃത്വം നൽകുന്നത്.

