ഡബ്ലിൻ: ഇലക്ട്രോണിക് വാഹനങ്ങൾ വാങ്ങാൻ സർക്കാർ ധനസഹായം അനുവദിക്കണം എന്ന നിർദ്ദേശവുമായി ക്ലൈമറ്റ് ചേയ്ഞ്ച് അഡൈ്വസറി കൗൺസിൽ (സിസിഎസി). കാലാവസ്ഥവ്യതിയാനം തടയുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് നിർദ്ദേശം. സാമ്പത്തികമായി താഴ്ന്ന കുടുംബങ്ങൾക്ക് ഇ-വെഹിക്കിളുകൾ വാങ്ങാൻ 10,000യൂറോ സഹായമായി നൽകണം എന്നാണ് സിസിഎസിയുടെ നിർദ്ദേശം.
2030 ആകുമ്പോഴേയ്ക്കും ഗതാഗത മേഖലയിലെ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ 50 ശതമാനം കുറയ്ക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. ഇതിനായി ഇലക്ട്രോണിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനാണ് ധനസഹായം നൽകണമെന്ന നിർദ്ദേശം.
Discussion about this post

