കോർക്ക്: പ്രധാനമന്ത്രി മീഹോൾ മാർട്ടിന്റെ കോർക്കിലെ ഓഫീസിന് നേരെ ആക്രമണം. ജനാലയിൽ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം എഴുതി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കോർക്കിലെ ടർണേഴ്സ് ക്രോസിലാണ് അദ്ദേഹത്തിന്റെ ഓഫീസ് സ്ഥിതിചെയ്യുന്നത്.
ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം. അജ്ഞാത സംഘം ഓഫീസിന്റെ ചുവരുകൾ മുഴുവനും ചുവന്ന ചായം തേച്ച് വൃത്തികേടാക്കി. ഇതിന് പുറമേ കറുത്ത ചായം കൊണ്ട് സയണിസ്റ്റ് പാൺ എന്ന് ജനാലയിൽ എഴുതിയിട്ടുമുണ്ട്. അതേസമയം കോർക്കിലെ ഓഫീസിന് നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണ് ഇത്.
Discussion about this post

