ഡബ്ലിൻ: ആശുപത്രിയിൽ ചികിത്സതേടിയെത്തിയ 18 വയസ്സുകാരിയോട് മോശമായി പെരുമാറിയ കേസിൽ നഴ്സ് കുറ്റക്കാരൻ. എൻഎംബിഐ ഫിറ്റ്നസ് ടു പ്രാക്ടീസ് കമ്മിറ്റിയുടെ അന്വേഷണത്തിലാണ് നഴ്സ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.
രണ്ട് വർഷം മുൻപായിരുന്നു സംഭവം. എൻഡോസ്കോപ്പിയ്ക്കായി ഡബ്ലിനിലെ ബ്യൂമോണ്ട് ആശുപത്രിയിൽ എത്തിയതായിരുന്നു പെൺകുട്ടി. പരിശോധനാ മുറിയിൽ കുറ്റക്കാരനായ നഴ്സ് ആയിരുന്നു കുട്ടിയ്ക്കൊപ്പം ഉണ്ടായത്. ഇവിടെ വച്ച് കുട്ടിയോട് ലൈംഗിക ചുവയോടെ ഇയാൾ സംസാരിക്കുകയായിരുന്നു. ഇത് കേട്ട പെൺകുട്ടി ബോധരഹിതയായി വീണു. പിന്നീട് വീട്ടിലേക്ക് മടങ്ങും വഴി കുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ നഴ്സിനെ ആശുപത്രിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു.

