ഡബ്ലിൻ: അയർലന്റിൽ ജിപി സന്ദർശനങ്ങളുടെ എണ്ണം വരും വർഷങ്ങളിൽ വർദ്ധിക്കുമെന്ന് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഇഎസ്ആർഐ). അതിനാൽ രാജ്യത്തിന് കൂടുതൽ ജനറൽ പ്രാക്ടീഷണർമാർ കൂടി ആവശ്യമാണ്. വിദേശത്ത് നിന്നുള്ള ഡോക്ടർമാരെ ആകർഷിക്കാൻ മത്സര പാക്കേജുകൾ ആവശ്യമാണെന്നും ഇഎസ്ആർഐ അഭിപ്രായപ്പെട്ടു.
അടുത്ത 15 വർഷത്തിനുള്ളിൽ ജിപി സന്ദർശനങ്ങളുടെ ആവശ്യകത 30 ശതമാനമായി ഉയരും. ഈ സാഹചര്യത്തിൽ രാജ്യത്ത് 1,200 ജനറൽ പ്രാക്ടീഷണർമാരെ കൂടി ആവശ്യമാണ്. രാജ്യത്തെ പ്രായമാകുന്നവരുടെ ജനസംഖ്യയും ആരോഗ്യപരിരക്ഷാ പരിഷ്കാരങ്ങളുമാണ് ജിപി സന്ദർശനത്തിന്റെ ആവശ്യകത വർദ്ധിപ്പിക്കുന്നത്.
Discussion about this post

