മയോ: മയോ കൗണ്ടിയിൽ വാഹനാപകടത്തിൽ ഒരു മരണം. 40 വയസ്സുകാരനാണ് മരിച്ചത്. ഇയാളുടെ മൃതദേഹം മയോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.
ബാലിൻറോബിലെ ഫ്രിയാർസ്ക്വാർട്ടർ ഈസ്റ്റിലെ ആർ 331 ൽ ആയിരുന്നു അപകടം ഉണ്ടായത്. അദ്ദേഹം സഞ്ചരിച്ച മോട്ടോർ സൈക്കിൾ അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ 40 കാരൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post

