കോർക്ക്: ആഗോള സർവ്വകലാശാലകളുടെ വിദ്യാഭ്യാസ റാങ്കിംഗിൽ മികച്ച നേട്ടവുമായി യൂണിവേഴ്സിറ്റി കോളേജ് കോർക്ക് ( യുസിസി). റാങ്കിംഗിൽ 246ാം സ്ഥാനത്ത് എത്തി. പത്ത് വർഷത്തിനിടയിൽ സർവ്വകലാശാല സ്വന്തമാക്കുന്ന ഏറ്റവും മികച്ച സ്ഥാനമാണ് ഇത്.
ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിലാണ് യുസിസി മികച്ച നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. പട്ടികയിൽ നേരത്തെ 273 ആയിരുന്നു യുസിസിയുടെ സ്ഥാനം. 10 വർഷത്തിനിടെ 27 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ഇപ്പോൾ 246ാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. അക്കാദമിക നിലവാരം, തൊഴിൽ നിലവാരം, അദ്ധ്യാപനം, ഗവേഷണം, അന്താരാഷ്ട്രവത്കരണം, തൊഴിൽ സാദ്ധ്യത എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സർവ്വകലാശാലകൾക്ക് റാങ്കുകൾ നിശ്ചയിക്കുന്നത്.
Discussion about this post

