ഡബ്ലിൻ: 3 ഡി പ്രിന്റഡ് പിസ്റ്റലുമായി ഡബ്ലിനിൽ യുവാവ് അറസ്റ്റിൽ. 20 വയസ്സുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
ചൊവ്വാഴ്ച രാത്രി നഗരത്തിലെ ഇഞ്ചികോർ പ്രദേശത്ത് നിന്നായിരുന്നു ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. രാത്രി ടർവേ അവന്യൂ പ്രദേശത്ത് പോലീസ് പട്രോളിംഗ് നടത്തുകയായിരുന്നു. ഇതിനിടെയാണ് കാറിൽ 20 കാരനും സുഹൃത്തായ 30 കാരനും അവിടേയ്ക്ക് എത്തിയത്. ഇവർ ലഹരി ഉപയോഗിച്ചതായി സംശയിച്ച പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്ത് പരിശോധിക്കുകയായിരുന്നു. ഇതിനിടെയാണ് 20 കാരന്റെ വസ്ത്രത്തിനുള്ളിൽ നിന്നും തോക്ക് കണ്ടെത്തിയത്. 22 കാലിബർ പിസ്റ്റലാണ് പിടിച്ചെടുത്തത് എന്ന് പോലീസ് അറിയിച്ചു.
Discussion about this post

