ഡബ്ലിൻ: ഡബ്ലിനിൽ പൊതുഗതാഗതത്തിൽ കോൺടാക്റ്റ്ലെസ് പേയ്മെന്റ് സംവിധാനം ഉടൻ നടപ്പിലാക്കാൻ തീരുമാനം. 2029 ആകുമ്പോഴേയ്ക്കും ഈ സംവിധാനം പൂർണമായും പ്രവർത്തനസജ്ജമാക്കാനാണ് തീരുമാനം. ഗതാഗതമന്ത്രി ദാരാ ഒ ബ്രയൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
മൂന്ന് ഘട്ടങ്ങളായിട്ടാകും ഇത് പ്രാബല്യത്തിൽ കൊണ്ടുവരിക. സമ്മറിൽ തുടങ്ങുന്ന ആദ്യ ഘട്ടം 2027 ശരത്കാലം വരെ നീളും. രണ്ടാം ഘട്ടം 2028 സമ്മർവരെ നീണ്ട് നിൽക്കും. 2029 ൽ മൂന്നാംഘട്ടം പൂർത്തിയാകും. 165 മില്യൺ ചിലവഴിച്ചാണ് കോൺടാക്റ്റ്ലെസ് പേയ്മെന്റ് സംവിധാനം നടപ്പിലാക്കുന്നത്.
Discussion about this post

