ഡബ്ലിൻ: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് 10 പേരെ അറസ്റ്റ് ചെയ്ത് പോലീസ്. മൂന്ന് യുവാക്കളെയും ഏഴ് സ്ത്രീകളെയുമാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ ബാൽബ്രിഗൻ ഇക്കണോമിക് ക്രൈം യൂണിറ്റ് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തി.
ഡബ്ലിൻ നഗരത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. യുവതികൾക്കും യുവാക്കൾക്കും 20 വയസ്സാണ് പ്രായം. ഇവരെ ബാൽബ്രിഗൻ ജില്ലാ കോടതിയിൽ ഹാജരാക്കി.
Discussion about this post

