ഡബ്ലിൻ: നഴ്സിംഗ് മേഖലയെക്കുറിച്ച് ആഴത്തിലറിയാൻ അവസരം ഒരുക്കി മൈഗ്രന്റ് നഴ്സസ് അയർലന്റ് (എംഎൻഐ). സൗജന്യവെബിനാർ സംഘടിപ്പിക്കും. ഞായറാഴ്ച (ജൂൺ 29) വൈകീട്ട് ഏഴ് മണിയ്ക്കാണ് വെബിനാർ സംഘടിപ്പിക്കുന്നത്. നഴ്സിംഗ് മേഖലയിലെ അവസരങ്ങൾ, വെല്ലുവിളികൾ എന്നിവയെക്കുറിച്ച് അറിയാനുള്ള സുവർണാവസരമാണ് വെബിനാർ.
എൻഎംബിഐ ബോർഡ് അംഗവും എംഎൻഐ നാഷണൽ ട്രഷററുമായ സോമി തോമസ്, എംഎൻഐ നാഷണൽ കൺവീനറും ഐഎൻഎംഒ എക്സിക്യൂട്ടീവ് അംഗവുമായ വർഗീസ് ജോയ് എന്നിവരാണ് വെബിനാറിന് നേതൃത്വം നൽകുന്നത്.
https://events.teams.microsoft.com/event/d504cd32-74c3-4688-a637-aa96494822bc@2cc35cbe-2db4-4038-b463-6f69bc61c019 ഈ ലിങ്ക് ക്ലിക്ക് ചെയ്ത് നിങ്ങൾക്കും വെബിനാറിന്റെ ഭാഗമാകാം.
Discussion about this post

