ലണ്ടൻഡെറി: കൗണ്ടി ലണ്ടൻഡെറിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ അജ്ഞാതവസ്തു കണ്ടെത്തി. ഇതേ തുടർന്ന് പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കില്ലാലൂവിലെ ഗൾഫ് റോഡ് പ്രദേശത്ത് ആയിരുന്നു സംഭവം.
റെസിഡൻഷ്യൽ ഏരിയയിലാണ് അജ്ഞാത വസ്തു കണ്ടെത്തിയത്. ഉടനെ പരിസരവാസികൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി പരിസരത്ത് താമസിക്കുന്നവരെ ആദ്യം സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. പിന്നാലെ പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ വസ്തു അപകടകരമല്ലെന്ന് വ്യക്തമായി.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആരോ പരിഭ്രാന്തി സൃഷ്ടിക്കാൻ ചെയ്തതാണെന്നാണ് പോലീസ് നിഗമനം. സംഭവത്തിന്റെ ദൃക്സാക്ഷികൾ ഉണ്ടെങ്കിൽ ഉടനെ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

