ലിമെറിക്: ലിമെറിക്കിൽ വീണ്ടും ബീച്ചിൽ കുളിക്കുന്നതിന് ആളുകൾക്ക് വിലക്ക്. ഡൂൺബെഗിലെ വൈറ്റ്സ്ട്രാൻഡ് ബീച്ചിൽ കുളിക്കരുത് എന്നാണ് ക്ലെയർ കൗണ്ടി കൗൺസിലിന്റെ അറിയിപ്പ്. ബീച്ചിലെ വെള്ളത്തിൽ ബാക്ടീരിയകളുടെ ഉയർന്ന സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എച്ച്എസ്ഇയുടെ നിർദ്ദേശപ്രകാരം ആണ് കൗൺസിൽ വിലക്കേർപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം ലാഹിഞ്ച് ബീച്ചിൽ കുളിക്കുന്നതിനും എച്ച്എസ്ഇ വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വൈറ്റ്സ്ട്രാൻഡ് ബീച്ചിലും കുളിക്കരുതെന്ന് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ബീച്ചുകളിൽ കുളിക്കരുത് എന്നാണ് നിർദ്ദേശം.
Discussion about this post

