ഡബ്ലിൻ: ഡബ്ലിനിൽ അന്തരിച്ച പാലക്കാട് സ്വദേശി പ്രകാശ്കുമാറിന്റെ കുടുംബത്തിന് വേണ്ടിയുള്ള ധനസമാഹരണം ആരംഭിച്ചു. കുടുംബത്തിന് സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ധനസമാഹരണം.https://www.gofundme.com/f/yg9pas-support-prakash-kumars-family-in-their-time-of-loss എന്ന ലിങ്കിൽ കയറി സഹായധനം നൽകാം.
ഇന്നലെയാണ് പ്രകാശ്കുമാർ അന്തരിച്ചത്. സ്ട്രോക്കിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ആയിരുന്നു അന്ത്യം. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
ഒരുവർഷം മുൻപാണ് പ്രകാശ്കുമാറും കുടുംബവും ഡബ്ലിനിൽ എത്തിയത്.
ANOVA നേഴ്സിങ് ഹോമിൽ കേറ്ററിംഗ് അസിസ്റ്റന്റ് ആയിരുന്നു പ്രകാശ്കുമാർ. ഭാര്യ ഷീബ ടെമ്പിൾ സ്ട്രീറ്റ് ആശുപത്രിയിൽ നഴ്സ് ആണ്. മാളവിക, മിഥുൻ എന്നിവരാണ് മക്കൾ.

