ഡബ്ലിൻ: അയർലന്റിൽ വാഹനാപകടത്തിൽ യുവാവിന് പരിക്ക്. 40 വയസ്സുകാരനാണ് പരിക്കേറ്റത്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൗണ്ടി റോസ്കോമണിൽ ഇന്ന് രാവിലെയായിരുന്നു സംഭവം.
ഫ്രഞ്ച്പാർക്കിൽ ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. അദ്ദേഹം സഞ്ചരിച്ച വാഹനം നിയന്ത്രണം നഷ്ടമായി അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. 40 കാരൻ അപകടനില തരണം ചെയ്തിട്ടുണ്ട്. അപകടത്തിൽ മറ്റാർക്കും പരിക്കില്ലെന്ന് പോലീസ് അറിയിച്ചു.
Discussion about this post

