ബെൽഫാസ്റ്റ്: നോർതേൺ അയർലന്റിൽ ഗതാഗത തൊഴിലാളികൾ നടത്താനിരുന്ന പണിമുടക്ക് റദ്ദാക്കി. തൊഴിലാളികളുടെ ആവശ്യങ്ങൾ നിറവേറ്റാമെന്ന് ട്രാൻസ്ലിങ്ക് ഉറപ്പ് നൽകിയ പശ്ചാത്തലത്തിലാണ് പണിമുടക്ക് വേണ്ടെന്ന് വച്ചത്. ഇന്നും നാളെയും പണിമുടക്ക് നടത്താൻ ആയിരുന്നു തൊഴിലാളികളുടെ തീരുമാനം.
ട്രോൻപോർട്ട് സാലറീഡ് സ്റ്റാഫ്സ് അസോസിയേഷനിലെ (ടിഎസ്എസ്എ) 200 ലധികം അംഗങ്ങളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. വേതനവർദ്ധനവ് ഉൾപ്പെടെ വേണമെന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ ദിവസങ്ങളിൽ ലേബർ റിലേഷൻസ് ഏജൻസിയിൽവച്ച് ട്രാൻസ്ലിങ്ക് പ്രതിനിധികളും യൂണിയൻ ഭാരവാഹികളും തമ്മിൽ ചർച്ചകൾ നടന്നിരുന്നു. ഇതിലാണ് ആവശ്യങ്ങൾ അംഗീകരിക്കാൻ തീരുമാനമായത്.
അതേസമയം പണിമുടക്ക് മാറ്റിവച്ചത് പൊതുജനങ്ങൾക്ക് ആശ്വാസമായി. പണിമുടക്കിൽ രണ്ട് ദിവസമാണ് ബസ്, റെയിൽ സർവ്വീസുകൾക്ക് തടസ്സം നേരിടുക.

