Author: sreejithakvijayan

കോർക്ക്: വിപുലമായ ഓണാഘോഷം സംഘടിപ്പിക്കാൻ മാലോ ഇന്ത്യൻ അസോസിയേഷൻ (എംഐഎ). അടുത്ത മാസം 30 ന് (ശനിയാഴ്ച) ഷാൻബാലിമോർ കമ്മ്യൂണിറ്റി സെന്ററിലാണ് ആഘോഷ പരിപാടികൾ നടക്കുക. പരിപാടിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. രാവിലെ 10.30 മുതൽ രാത്രി 8 മണിവരെയാണ് ആഘോഷപരിപാടികൾ. പരിപാടിയുടെ ഭാഗമാകുന്നവർക്ക് വിഭവ സമൃദ്ധമായ സദ്യയുണ്ട്. നിരവധി കലാ- കായിക മത്സരങ്ങളും പരമ്പരാഗത ആഘോഷങ്ങളും പരിപാടിയുടെ ഭാഗമായി ഉണ്ടാകും. അയർലൻഡിലെ പ്രമുഖ ബാൻഡ് ആയ ബാക്ക് ബഞ്ചേഴ്‌സ് അവതരിപ്പിക്കുന്ന സംഗീത പരിപാടി ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പരിപാടിയ്ക്കായുള്ള ടിക്കറ്റുകൾ മാലോയിലെ സ്‌പൈസ് ടൗൺ ഏഷ്യൻ സൂപ്പർമാർക്കറ്റിന്റെ ശാഖയിൽ ലഭിക്കും. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.

Read More

ഡബ്ലിൻ: അയർലൻഡിൽ പഠിക്കാനെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുന്നു. ആകെ എത്തുന്നവരിൽ 20 ശതമാനവും ഇന്ത്യൻ വിദ്യാർത്ഥികളാണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം അയർലൻഡിൽ പഠിക്കാനെത്തുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം വിവിധ രാജ്യങ്ങളിൽ നിന്നായി 40,400 വിദ്യാർത്ഥികൾ അയർലൻഡിൽ എത്തി. ഇതിൽ 20 ശതമാനം ഇന്ത്യക്കാരാണ്. ഇതിൽ ഭൂരിഭാഗവും പെൺകുട്ടികളാണ്. ചുരുങ്ങിയ ചിലവിൽ ബിരുദം സ്വന്തമാക്കാമെന്നതും മികച്ച തൊഴിലവസരങ്ങളുമാണ് ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളെ അയർലൻഡിലേക്ക് ആകർഷിക്കുന്നത്. പഠനാന്തര വിസകളും ടെക് കരിയറും വിദ്യാർത്ഥികൾക്ക് പ്രതീക്ഷ നൽകുന്നു.

Read More

ഡബ്ലിൻ: താരിഫിൽ ട്രംപിന് മുന്നറിയിപ്പുമായി അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. താരിഫ് നടപടികളുമായി മുന്നോട്ട് പോകുകയാണെങ്കിൽ അതിന്റെ നഷ്ടം അയർലൻഡിലെ അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്കായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയിൽ നടന്നുകൊണ്ടിരിക്കുന്ന സെക്ഷൻ 232 അന്വേഷണത്തിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. താരിഫുമായി മുന്നോട്ട് പോകുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരു കാര്യം മനസിൽ വയ്ക്കണം. താരിഫ്  നിങ്ങളുടെ ഫാർമസ്യൂട്ടിക്കൽ മേഖലയെ ആണ് തകർക്കുക. യൂറോപ്യൻ യൂണിയനും അമേരിക്കയും തമ്മിലുള്ള ചർച്ചകൾക്കിടെ നിരവധി പേരുമായി താനും ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പറയുകയാണെങ്കിൽ താരിഫ് ലോകസമ്പദ്‌വ്യവസ്ഥയ്ക്ക് ഒരിക്കലും ഗുണം ചെയ്യില്ല. പൊതുജനങ്ങൾക്കോ തൊഴിലാളികൾക്കോ ഉപഭോക്താക്കൾക്കോ ഇത് കൊണ്ട് ഗുണം ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: ഹെയ്തിയിൽ നിന്നും അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയ ജെന ഹെരാട്ടിയുടെ മോചനത്തിനായി അഭ്യർത്ഥിച്ച് അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ഹെയ്തിയിലുള്ളവർക്കായി വലിയ സംഭാവനകൾ ജെന നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കെറിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മീഹോൾ മാർട്ടിൻ. പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികൾക്കായി മികച്ച രീതിയിൽ പ്രവർത്തിച്ച വ്യക്തിയാണ് ജെന. ജെനയുടെ മോചനത്തിനായി സാദ്ധ്യമായതെല്ലാം ചെയ്തുവരികയാണ്. നയതന്ത്രപരമായും മറ്റ് ശൃംഖലകളിലൂടെയും ജെനയെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ജെനയെയും സംഘത്തെയും എത്രയും വേഗം വിട്ടയക്കണമെന്ന് തങ്ങൾ അഭ്യർത്ഥിക്കുകയാണ്. അവരെ ഉപദ്രവിക്കരുത്. ജെന ജനങ്ങൾക്ക് വേണ്ടി നിരവധി നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ലൗത്ത്: കൗണ്ടി ലൗത്തിൽ കഞ്ചാവ് കൃഷി കണ്ടെത്തി പോലീസ്. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ദ്രോഗെഡയിലായിരുന്നു സംഭവം. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡബ്ലിൻ ക്രൈം റെസ്‌പോൺസ് ടീം നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. പൂർണ വളർച്ചയെത്തിയതും അല്ലാത്തതുമായി നൂറ് കണക്കിന് ചെടികളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവയ്ക്ക് വിപണിയിൽ  7,50,000 യൂറോ വിലവരുമെന്ന് പോലീസ് വ്യക്തമാക്കി. 40 വയസ്സ് പ്രായം തോന്നിക്കുന്ന രണ്ട് പേരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ ( ഡ്രഗ് ട്രാഫിക്കിംഗ്) രണ്ടാം വകുപ്പ് പ്രകാരം കേസ് എടുത്തു.

Read More

കാർലോ/ന്യൂയോർക്ക്: അമേരിക്കയിൽ ഐറിഷ് ഫാഷൻ ഡിസൈനർ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്. പോസ്റ്റ്‌മോർട്ടത്തിൽ ആക്രമണത്തിന്റെ തെളിവുകൾ കാണാൻ സാധിച്ചില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവ സ്ഥലത്ത് നിന്നും പിടിവലി നടന്നതിന്റെയോ മറ്റ് ആക്രമണത്തിന്റെയോ തെളിവുകൾ കണ്ടെടുക്കാനും പോലീസിന് സാധിച്ചിട്ടില്ല. കാർലോ സ്വദേശിനിയായ മാർത്ത നോളൻ ഒ സ്ലാറ്റാറയാണ് മരിച്ചത്. സഫോക്ക് കൗണ്ടി പോലീസിനാണ് കേസിന്റെ അന്വേഷണ ചുമതല. മാർത്തയുടെ മൃതദേഹം ഇന്നലെ തന്നെ പോസ്റ്റ്‌മോർട്ടം ചെയ്തിരുന്നു. ആക്രമണത്തിന്റെ ലക്ഷണം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ മരണകാരണം കണ്ടെത്താൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നാണ് പോലീസ് പറയുന്നത്. ചൊവ്വാഴ്ച പുലർച്ചെയാണ് മൊണ്ടോക്ക് യാച്ച് ക്ലബ്ബിലെ ബോട്ടിൽ 33 കാരിയായ നോളൻ-ഒ’സ്ലാറ്റാറയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. വിവരം അറിഞ്ഞ് അടിയന്തിര സേവനങ്ങൾ എത്തി നടത്തിയ പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഫാഷൻ ബ്രാൻഡായ ഈസ്റ്റ് എക്‌സ് ഈസ്റ്റിന്റെ സ്ഥാപകയാണ് മാർത്ത.

Read More

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലേക്ക് വന്ന ചെറുവിമാനം യുകെയിലെ ബർമിംഗ്ഹാം വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി. ചെറു സ്വകാര്യ വിമാനമായ ബീച്ച് കിംഗ് എയറായിരുന്നു അടിയന്തിരമായി താഴെയിറക്കിയത്. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 1.40 ഓടെയായിരുന്നു സംഭവം. പറക്കുന്നതിനിടെ വിമാനത്തിന് സാങ്കേതിക തകരാർ അനുഭവപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ വിമാനം തിരിച്ചിറക്കി. സംഭവത്തിന് പിന്നാലെ വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവച്ചു. ജൂലൈ 13 ന് അപകടത്തിൽപ്പെട്ട ബീച്ച് ബി200 സൂപ്പർ കിംഗ് എയർ വിമാനത്തിന്റെ അതേ മോഡലാണ് ഇന്നലെയും അപകടത്തിൽപ്പെട്ടത്.

Read More

ഡബ്ലിൻ: കോർക്ക്, ഡബ്ലിൻ വിമാനത്താവളത്തിൽ ജൂലൈ മാസത്തിലും അനുഭവപ്പെട്ടത് വലിയ തിരക്ക്. കഴിഞ്ഞ മാസം ഡബ്ലിൻ വിമാനത്താവളത്തിലൂടെ പ്രതിദിനം ഒരു ലക്ഷം പേരാണ് സഞ്ചരിച്ചത്. കോർക്ക് വിമാനത്താവളത്തിലും പ്രതിദിന യാത്രികരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായി. കോർക്ക് വിമാനത്താവളത്തിൽ ഏറ്റവും തിരക്ക് അനുഭവപ്പെട്ട മാസം ആയിരുന്നു ജൂലൈ. കഴിഞ്ഞ മാസം 3,78,000 പേരാണ് വിമാനത്താവളം വഴി യാത്ര ചെയ്തത്. 2024 ജൂലൈ മാസവുമായി താരതമ്യം ചെയ്യുമ്പോൾ 15 ശതമാനത്തിന്റെ വർദ്ധനവാണ് യാത്രികരുടെ എണ്ണത്തിൽ ഉണ്ടായത്. അയർലൻഡിലെ പ്രധാന വിമാനത്താവളമായ ഡബ്ലിൻ 3.75 ദശലക്ഷം യാത്രികരെയായിരുന്നു കഴിഞ്ഞ മാസം വരവേറ്റത്. കഴിഞ്ഞ വർഷം ജൂലൈ മാസത്തേതിനേക്കാൾ 6.9 ശതമാനം വർദ്ധനവ് യാത്രികരുടെ എണ്ണത്തിൽ ഇക്കുറി ഉണ്ടായി.

Read More

ഡബ്ലിൻ: അമേരിക്കയിൽ ഐറിഷ് വനിതയെ ബോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ന്യൂയോർക്കിലെ ലോംഗ് ഐലന്റിൽ യാച്ച് ക്ലബ്ബിൽ ആയിരുന്നു സംഭവം. 33 കാരിയായ മാർത്ത നോളൻ ഒ സ്ലാറ്റാറയാണ് മരിച്ചത്. മാൻഹട്ടനിലാണ് മാർത്ത താമസിക്കുന്നത്. കാർലോ സ്വദേശിനിയാണ്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അബോധാവസ്ഥയിൽ മാർത്തയെ കണ്ടെത്തിയത്. വിവരം അറിഞ്ഞ് മെഡിക്കൽ സംഘം എത്തി നടത്തിയ പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഫാഷൻ ബ്രാൻഡായ ഈസ്റ്റ് x ഈസ്റ്റിന്റെ സ്ഥാപകയാണ് മാർത്ത. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

ഡബ്ലിൻ: അയർലൻഡിൽ കൊക്കെയ്ൻ ഉപയോഗം മുൻപെങ്ങുമില്ലാത്ത വിധം വർദ്ധിക്കുന്നു. ലഹരി ചികിത്സാ കേന്ദ്രമായ കൂൾമൈനിൽ ഇതുവരെ ചികിത്സ തേടി എത്തിയവരിൽ ഭൂരിഭാഗവും കൊക്കെയ്ൻ ഉപയോഗിക്കുന്നവരാണെന്നാണ് പുറത്തുവരുന്ന വിവരം. ഇതുവരെ ചികിത്സ തേടി എത്തിയവരിൽ 36 ശതമാനം പേരും കൊക്കെയ്ൻ ഉപയോഗിക്കുന്നവരാണ്. രാജ്യത്ത് കൊക്കെയ്ൻ ഉപയോഗം വർദ്ധിക്കുന്നതായി അടുത്തിടെ റട്ട്ലാൻഡ് സെന്ററും, ഹെൽത്ത് റിസർച്ച് ബോർഡും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൂൾമൈനും വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. അർദ്ധവാർഷിക റിപ്പോർട്ടിലാണ് വിശദാംശങ്ങൾ. കൊക്കെയ്ൻ കഴിഞ്ഞാൽ മദ്യം കഴിക്കുന്നവരാണ് ഏറ്റവും കൂടുതലായി ഇവിടെ ചികിത്സ തേടി എത്തിയിട്ടുള്ളത്. ആകെയുള്ളവരിൽ 30 ശതമാനമാണ് ഇത്. ഈ വർഷം ആദ്യ ആറ് മാസത്തിൽ 1,153 പേർക്ക് ചികിത്സ നൽകി.

Read More