ബെൽഫാസ്റ്റ്: കൗണ്ടി ടൈറോണിലെ ഒമാഗിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ച ഒമാഗിലെ ഫാമിൽ ചത്ത കോഴികളുടെ സാമ്പിളുകൾ പരിശോധിച്ചതിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പക്ഷിപ്പനി ബാധയെ തുടർന്ന് ഫാമിലെ കോഴികളെ കൊന്നൊടുക്കിയിരുന്നു.
ഉയർന്ന രോഗവ്യാപന ശേഷിയുള്ള എച്ച്5എൻ1 എന്ന വൈറസിന്റെ സാന്നിദ്ധ്യമാണ് കണ്ടെത്തിയിരിക്കുന്നത്. അതിനാൽ അതീവ ജാഗ്രത പുലർത്തണമെന്ന് പ്രദേശവാസികൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകി. ഫാമിന് മൂന്ന് കിലോ മീറ്റർ ചുറ്റവളവിലുള്ള മേഖല സംരക്ഷിത മേഖലയാണ്. 10 കിലോ മീറ്റർ ചുറ്റളവുള്ള പ്രദേശത്തെ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post

