മീത്ത്: തീപിടിത്തത്തെ തുടർന്ന് അടച്ചിട്ട കൗണ്ടി മീത്തിലെ പബ്ബ് തുറന്നു. താത്കാലിക സ്ഥലത്ത് സ്ഥാപിച്ച പബ്ബാണ് തുറന്നത്. പുതുവത്സരദിനത്തിൽ ആയിരുന്നു 150 വർഷം പഴക്കമുള്ള പബ്ബ് കത്തിനശിച്ചത്.
സ്കട്ട് ഫാഗൻസ് എന്നും അറിയപ്പെടുന്ന മോയ്നാൽവിയിലെ ഫാഗൻസ് പബ്ബാണ് കത്തിനശിച്ചത്. പുതുവത്സരദിനത്തിൽ പുലർച്ചെ ആയിരുന്നു ഈ പബ്ബിൽ തീപിടിത്തം ഉണ്ടായത്. ഇതിൽ പബ്ബ് പൂർണമായും നശിക്കുകയായിരുന്നു. അതേസമയം സംഭവത്തിൽ ആർക്കും പരിക്കില്ല.
Discussion about this post

