ജെറുസലേം : മിഡിൽ ഈസ്റ്റിൽ അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം രൂക്ഷമാവുകയാണ്. അമേരിക്കൻ, ഇസ്രായേലി ആക്രമണങ്ങൾക്ക് മറുപടിയായി, ഇറാൻ എല്ലാ ഗൾഫ് രാജ്യങ്ങളെയും ലക്ഷ്യം വയ്ക്കുകയും അവിടത്തെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തുകയും ചെയ്തു. ഇപ്പോൾ തുർക്കിയിലെ നാറ്റോയുടെ ഇൻസിർലിക് താവളത്തെയും ആക്രമിച്ചിരിക്കുകയാണ് ഇറാൻ. തുർക്കിയിലെ ഈ നാറ്റോ താവളത്തിൽ ധാരാളം ആണവായുധങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഖമേനിയുടെ മരണത്തിന് അമേരിക്കയോടും ഇസ്രായേലിനോടും പ്രതികാരം ചെയ്യുക എന്നതാണ് ഇറാന്റെ ലക്ഷ്യം. ഇതിനായി അവർ തുടർച്ചയായി ആക്രമണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇൻസിർലിക് വ്യോമതാവളാക്രമണത്തിനുശേഷം, സ്ഫോടനങ്ങളുടെയും സൈറണുകളുടെയും ശബ്ദങ്ങൾ കേട്ടതായും റിപ്പോർട്ടുണ്ട് . നാറ്റോ താവളത്തിൽ 50 യുഎസ് ആണവ ബോംബുകൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്. നാറ്റോ കരാർ പ്രകാരമാണ് , അമേരിക്ക ഇവിടെ ആണവ ബോംബുകൾ സൂക്ഷിച്ചിരിക്കുന്നതെന്നും ഇതാണ് ഇറാൻ ലക്ഷ്യം വച്ചതെന്നും പറയപ്പെടുന്നു.
തെക്കൻ തുർക്കിയിലെ അദാനയ്ക്കടുത്താണ് ഈ താവളം സ്ഥിതി ചെയ്യുന്നത്, ഇത് നാറ്റോയുടെ ഭാഗവുമാണ്. എന്നാൽ ഈ സംഭവത്തെക്കുറിച്ച് തുർക്കി ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും പുറപ്പെടുവിച്ചിട്ടില്ല.

