ഡബ്ലിൻ: ഈ വർഷത്തെ ലീവിംഗ് സെർട്ടിഫിക്കേറ്റ് പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ഉദ്യോഗാർത്ഥികൾക്ക് http://examinations.ie, http://gov.ie/leavingcertificate എന്നീ വെബ്സൈറ്റുകളിലും കാൻഡിഡേറ്റ് സെൽഫ് സർവീസ് പോർട്ടൽ വഴിയും ഫലം പരിശോധിക്കാം. സ്റ്റേറ്റ് പരീക്ഷാ കമ്മീഷണറാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്.
പ്രധാന പരീക്ഷാ പേപ്പറുകളുടെ മൂല്യനിർണയം പൂർത്തിയാക്കിയതിന് ശേഷം ഫലങ്ങളിൽ ചേർക്കുന്ന പോസ്റ്റ്-മാർക്കിംഗ് ക്രമീകരണത്തിന് കൂടുതൽ സമയം ആവശ്യമാണെന്ന് പരീക്ഷാ കമ്മീഷണർ വ്യക്തമാക്കി. സ്കൂൾ അധികാരികൾക്ക് എസ്ഇസിയുടെ സ്കൂൾ പോർട്ടൽ വഴി ഫലങ്ങൾ ലഭിക്കും.
Discussion about this post

