ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിലെ ലുവാസ് റെഡ് ലൈൻ അടച്ചു. ജോർജ്സ് ഡോക്ക് ബ്രിഡ്ജിലെ തീപിടിത്തത്തിന് പിന്നാലെയാണ് ലുവാസ് റെഡ് ലൈൻ അടച്ചിട്ടത്. അടുത്ത ഏഴ് ദിവസത്തേയ്ക്ക് ഈ ലൈൻ വഴി സർവ്വീസ് ഉണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ഏഴ് ദിവസം ലുവാസ് സർവ്വീസ് താലയ്ക്കും കനോലിയ്ക്കും ഇടയിലായി പരിമിതപ്പെടുത്തി.
കനോലിയ്ക്കും ദി പോയിന്റിനും ഇടയിലുള്ള റെഡ് ലൈനാണ് അടച്ചിട്ടത്. തീപിടിത്തത്തിൽ റെഡ്ലൈനിന്റെ ചില ഭാഗങ്ങളിൽ വലിയ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. ഇതേ തുടർന്നാണ് ലൈൻ അടച്ചിടുന്നത്. കേടുപാടുകൾ പരിഹരിച്ചതിന് ശേഷം സർവ്വീസ് പുനരാരംഭിക്കും.
തീപിടിത്തത്തിന് പിന്നാലെ പാലവും അടച്ചിട്ടിരിക്കുകയാണ്. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി സുരക്ഷ ഉറപ്പാക്കിയതിന് ശേഷമേ പാലം തുറക്കുകയുള്ളൂ.

