ഡബ്ലിൻ: അനിശ്ചിതകാല സമരം അവസാനിപ്പിച്ച് ഫോർസ. പ്രശ്നപരിഹാരത്തിനായുള്ള ചർച്ചയ്ക്ക് വർക്ക്പ്ലേസ് റിലേഷൻസ് കമ്മീഷൻ സമ്മതിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കെയർടേക്കർമാരും സെക്രട്ടറിമാരും സമരം ആരംഭിച്ചത്.
ഈ മാസം 10 ന് ആണ് ചർച്ച. ജീവനക്കാരെ പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ഡബ്ല്യുപിസിയുമായുള്ള യോഗത്തിൽ ചർച്ച ചെയ്യും. ഇതിന് പുറമേ ശമ്പളം, ലീവ്, തുടങ്ങിയ വിഷയങ്ങളിലും ചർച്ച നടക്കും. അതേസമയം സമരം വലിയ ബുദ്ധിമുട്ടായിരുന്നു സ്കൂളുകൾക്ക് ഉണ്ടാക്കിയത്. കെയർടേക്കർമാരും സെക്രട്ടറിമാരും ഇല്ലാത്തതിനെ തുടർന്ന് സ്കൂളുകളുടെ പ്രവർത്തനങ്ങൾ താളം തെറ്റി. പല സ്കൂളുകളും വിദ്യാർത്ഥികളോട് ഹാജരാകേണ്ടതില്ലെന്ന് നിർദ്ദേശിച്ചിരുന്നു.

