കോർക്ക്: കൗണ്ടി കോർക്കിൽ രണ്ടാമത്തെ ഏഷ്യൻ ഹോർനെറ്റ് കൂട് കണ്ടെത്തി. കോബിലാണ് രണ്ടാമത്തെ കൂട് കണ്ടെത്തിയത്. ഈ കൂട് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
കോബിലെ ഒരു വീടിനുള്ളിൽ ഏഷ്യൻ കടന്നലിനെ കണ്ടതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിന് പിന്നാലെ നടത്തിയ തിരച്ചിലിലാണ് കൂട് കണ്ടെത്തിയത്. അതേസമയം നേരത്തെ തന്നെ മേഖലയിൽ രണ്ടാമത്തെ കൂട് കണ്ടെത്തിയതായുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.
കഴിഞ്ഞ ദിവസം കോർക്കിലെ ബാല്ലിൻടെമ്പിൾ മേഖലയിൽ കണ്ടെത്തിയ ആദ്യ കടന്നൽ കൂട് നാഷണൽ പാർക്ക്സ് ആൻഡ് വൈൽഡ്ലൈഫ് സർവ്വീസ് അധികൃതർ നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ കൂട് കണ്ടെത്തുന്നത്.
Discussion about this post

