ഡബ്ലിൻ: ഡബ്ലിനിൽ എച്ച്ഐവി പ്രതിരോധ കുത്തിവയ്പ്പിനായി കാത്തിരിക്കുന്നത് 800 ലധികം പേർ. ഹെൽത്ത് സർവ്വീസ് എക്സിക്യൂട്ടീവ് ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഡബ്ലിനിൽ 862 പേരാണ് എച്ച്ഐവി പ്രീ-എക്സ്പോഷർ പ്രോഫിലാക്സിസിനായി (HIV PrEP ) കാത്തിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. അതേസമയം രാജ്യത്ത് ഈ മരുന്നിനായുള്ള ആവശ്യകത വർധിച്ചുവരുകയാണ്.
2019 ലാണ് എച്ച്ഐവി പ്രതിരോധത്തിനായി ആളുകൾക്ക് HIV PrEP നൽകുന്ന പദ്ധതിയ്ക്ക് സർക്കാർ തുടക്കം കുറിച്ചത്. സൗജന്യമാണ് മരുന്ന് വിതരണം. ഈ മരുന്ന് ലൈംഗിക ബന്ധത്തിലൂടെ എച്ച്ഐവി പടരാനുള്ള സാദ്ധ്യത 99 ശതമാനവും കുത്തിവയ്പ്പിലൂടെ രോഗം പടരാനുള്ള സാദ്ധ്യത 74 ശതമാനവും കുറയ്ക്കുന്നു.
എച്ച്ഐവി ഇല്ലാത്ത ആളുകൾക്കും, ഗർഭനിരോധ ഉറകൾ ഇല്ലാതെ ലൈംഗിക ബന്ധത്തിലേർപ്പെടുന്നവർക്കും, എച്ച്ഐവി ബാധിച്ച പങ്കാളിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നവർക്കും കുത്തിവയ്ക്ക് എടുക്കാം.

