ഡബ്ലിൻ: അയർലൻഡ് ജനതയ്ക്കായി കൂടുതൽ തൊഴിലവസരങ്ങൾ തുറന്ന് ഐറിഷ് ധനകാര്യ സ്ഥാപനമായ സെൻട്രലിസ്. ഡബ്ലിനിലെ സ്ഥാപനത്തിൽ കൂടുതൽ പേരെ കൂടി നിയമിക്കാനാണ് തീരുമാനം. 30 പുതിയ തൊഴിലവസരങ്ങളാണ് ഉള്ളത്.
ഡബ്ലിനിൽ പുതിയ ഓഫീസ് സെൻട്രലിസ് തുറക്കുന്നുണ്ട്. ഇവിടേയ്ക്കാണ് പുതിയ നിയമനങ്ങൾ. 15 മില്യൺ യൂറോയാണ് കമ്പനി രാജ്യതലസ്ഥാനത്ത് നിക്ഷേപിക്കുന്നത്. കാലിഫോർണിയ ആസ്ഥാനമായുള്ള സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ എച്ച്ജിജിസിയിൽ നിന്ന് ഗ്രൂപ്പ് 500 ബില്യൺ യൂറോയിലധികം മൂല്യമുള്ള നിക്ഷേപം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഡബ്ലിനിൽ പുതിയ സ്ഥാപനം തുറക്കുന്നത്.
Discussion about this post

