കോർക്ക്: വെസ്റ്റ് കോർക്കിലെ മിസെൻ ദ്വീപിൽ ഭീമൻ തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞതിന് പിന്നാലെ പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം. തിമിംഗലത്തിന് സമീപം പോകരുതെന്ന് അധികൃതർ അറിയിച്ചു. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
ഫിൻ വെയിൽ ആണ് കരയ്ക്കടിഞ്ഞത്. ഏതാനും ദിവസങ്ങൾ പഴക്കമുള്ള ജഡം അഴുകിയ നിലയിലാണ്. ഇതിൽ നിന്നും രൂക്ഷഗന്ധവും വമിക്കുന്നുണ്ട്. ബാർലികോവ് ബീച്ചിലാണ് തിമിംഗലത്തിന്റെ ജഡം കണ്ടെത്തിയത്. തിമിംഗലം ചത്തതിന്റെ കാരണം വ്യക്തമല്ല. ഇതിന്റെ ശരീരത്തിൽ നിന്നും സ്രാവിന്റെ പല്ല് കണ്ടെടുത്തിട്ടുണ്ട്.
Discussion about this post

