കിൽഡെയർ: അമിത വേഗതിയിൽ സഞ്ചരിച്ച ആഡംബര വാഹനം പിടിച്ചെടുത്ത് പോലീസ്. പോർഷെ കാറാണ് പിടിച്ചെടുത്തത്. ഈ കാറിന് നികുതി നൽകിയതിന്റെ രേഖകളോ ഇൻഷൂറൻസോ ഇല്ലെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. സൗത്ത് കിൽഡെയറിലെ മേയ്ഫീൽഡിലെ എം7 ൽ വാഹന പരിശോധനയ്ക്കിടെ ആയിരുന്നു വാഹനം പിടിച്ചെടുത്തത്. 120 കിലോമീറ്റർ വേഗപരിധിയുള്ള മേഖലയാണ് ഇത്. ഇതുവഴി 149 കിലോമീറ്റർ വേഗതയിൽ ആയിരുന്നു കാർ എത്തിയത്. ഇതോടെ പോലീസ് തടയുകയായിരുന്നു.
പരിശോധനയിൽ വാഹനത്തിന് മതിയായ രേഖകൾ ഇല്ലെന്ന് വ്യക്തമായി. ഇതിന് പുറമേ ഡ്രൈവർ ലഹരിയും ഉപയോഗിച്ചിരുന്നു.
Discussion about this post

