ഡബ്ലിൻ: മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്കെതിരായ വംശീയ ആക്രമണത്തിൽ നടപടിയുണ്ടാകുമെന്ന് അറിയിച്ച് അയർലൻഡ് പ്രസിഡന്റ് മൈക്കൽ ഡി ഹിഗ്ഗിൻസ്. കേംബ്രിഡ്ജ് മുൻ മേയറും മലയാളി അഭിഭാഷകനുമായ ബൈജു തിട്ടല നൽകിയ പരാതിയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. അയർലൻഡിലെ വംശീയ ആക്രമണം ഞെട്ടിപ്പിക്കുന്നത് ആണെന്നും ഹിഗ്ഗിൻസ് പറഞ്ഞു. പ്രസിഡന്റിന് പുറമേ നീതി മന്ത്രി ജിം ഒ കെല്ലഗനും ബൈജു തട്ടില പരാതി നൽകിയിട്ടുണ്ട്.
അയർലൻഡിലെ വംശീയ ആക്രമണം ഞെട്ടിപ്പിക്കുന്നതാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നുമാണ് കെല്ലഗനും ഉറപ്പു നൽകുന്നത്. പ്രവാസി സമൂഹത്തിന് ആശങ്കയ്ക്ക് സാഹചര്യമുണ്ടാവില്ല. വംശീയ ആക്രമണങ്ങളോട് സഹിഷ്ണുത കാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

