ബെൽഫാസ്റ്റ്: ലഫ് നീഗിലെ മലിനീകരണ പ്രശ്നം പരിഹരിക്കുന്നതിനായി പൊതുയോഗം ചേരാൻ തീരുമാനം. മേഖലയിൽ താമസിക്കുന്ന രാഷ്ട്രീയക്കാരും പരിസ്ഥിതി പ്രവർത്തകരുമാണ് യോഗം ചേരുന്നത്. കൗണ്ടി ടൈറോണിലെ കിന്റർക്ക് കൾച്ചറൽ സെന്ററിലാണ് യോഗം ചേരുക.
ലഫ് നീഗിൽ ബ്ലൂ-ഗ്രീൻ ആൽഗകളുടെ വ്യാപനം അതിരൂക്ഷം ആയിട്ടുണ്ട്. ഇതോടെ പരിസ്ഥിതി സ്നേഹികളും പ്രദേശവാസികളും ലഫ് നീഗിന്റെ സംരക്ഷണം ആവശ്യപ്പെട്ട് രംഗത്ത് വരികയായിരുന്നു. രാഷ്ട്രീയ ഇടപെടൽ കൊണ്ട് മാത്രമേ പ്രശ്നം പരിഹരിക്കാൻ കഴിയുകയുള്ളൂവെന്ന നിർദ്ദേശം നേരത്തെ ഉയർന്നുവന്നിരുന്നു. ഇതോടെയാണ് മേഖലയിലെ രാഷ്ട്രീയ പ്രവർത്തകരെ കൂടി ഉൾപ്പെടുത്തി വിഷയം ചർച്ച ചെയ്യുന്നത്.
Discussion about this post

