ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആർക്ക് വോട്ട്ചെയ്യണമെന്ന് അറിയാതെ ഐറിഷ് ജനത. സ്ഥാനാർത്ഥികളിൽ ആർക്ക് വോട്ട് രേഖപ്പെടുത്തണമെന്ന് അറിയില്ലെന്നാണ് അഞ്ചിലൊന്ന് വോട്ടർമാരും വ്യക്തമാക്കുന്നത്. അയർലൻഡ് തിങ്ക്സ് / സൺഡേ ഇൻഡിപെൻഡന്റ് അഭിപ്രായവോട്ടെടുപ്പിലാണ് ഇത് സംബന്ധിച്ച കണ്ടെത്തൽ.
ഫിൻ ഗെയ്ൽ സ്ഥാനാർത്ഥി ഹീതർ ഹംഫ്രീസിന് 21 ശതമാനം വോട്ടുകളുടെ നേരിയ ലീഡ് മാത്രമേ ഉണ്ടാകുവെന്നാണ് അഭിപ്രായ വോട്ടെടുപ്പിൽ നിന്നും വ്യക്തമാകുന്നത്. വോട്ടെടുപ്പിൽ അഭിപ്രായം പ്രകടിപ്പിച്ച 20 ശതമാനം പേർ യഥാക്രമം കാതറിൻ കൊണോലിയെയും ജിം ഗാവിനെയും പിന്തുണച്ചു. ഇതേസമയം 39 ശതമാനം പേർ ആർക്ക് വോട്ട് ചെയ്യണമെന്ന് അറിയില്ലെന്ന് വ്യക്തമാക്കി.
Discussion about this post

