ഡബ്ലിൻ: ഡബ്ലിൻ ഫയർ ബ്രിഗേഡിലെ എസ്ഐപിടിയു (SIPTU ) അംഗങ്ങൾ ഇന്ന് ആരംഭിക്കാനിരുന്ന സമരം മാറ്റിവച്ചു. കൂടുതൽ ചർച്ചകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഫയർ ബ്രിഗേഡിലെ പുതിയ സംവിധാനങ്ങളിൽ പ്രതിഷേധിച്ചാണ് എസ്ഐപിടിയു സമരം പ്രഖ്യാപിച്ചത്.
ഈ വരുന്ന വെള്ളിയാഴ്ച വർക്ക്പ്ലേസ് റിലേഷൻസ് കമ്മീഷനുമായി അംഗങ്ങൾ ചർച്ച നടത്തുന്നുണ്ട്. അതിനാലാണ് സമരം മാറ്റിവച്ചത്. ചർച്ചയിൽ ആവശ്യങ്ങളിൽ ധാരണയായില്ലെങ്കിൽ സമരം കടുപ്പിക്കാനാണ് എസ്ഐപിടിയുവിന്റെ തീരുമാനം.
പുതിയ കോൾ-ഔട്ട്, ഡിസ്പാച്ച് സംവിധാനം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകളാണ് തർക്കത്തിന് കാരണം. കൂടിയാലോചന കൂടാതെ പുതിയ കമ്പ്യൂട്ടർ എയ്ഡഡ് ഡിസ്പാച്ച് സംവിധാനം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ഭവന, തദ്ദേശ സ്വയംഭരണ, പൈതൃക വകുപ്പുകൾ ആരോപിച്ചിരുന്നു.

