ഡബ്ലിൻ: അയർലൻഡിൽ കഴിഞ്ഞ മാസം നിർമ്മാണ പ്രവർത്തനങ്ങൾ കുറഞ്ഞതായി എഐബി ( അലീഡ് ഐറിഷ് ബാങ്ക്). ഏറ്റവും പുതുതായി പുറത്തുവിട്ട കൺസ്ട്രക്ഷൻ പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡക്സ് റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉള്ളത്. 45.9 ശതമാനം ആണ് കഴിഞ്ഞ മാസത്തെ ശരാശരി നിർമ്മാണ പ്രവർത്തനങ്ങൾ. ജൂലൈയിൽ ഇത് 47.1 ശതമാനം ആയിരുന്നു.
കമ്പനികൾ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിൽ കുറവ് വരുത്തിയതാണ് നിലവിലെ അവസ്ഥയ്ക്ക് കാരണം ആയത്. അതേസമയം കഴിഞ്ഞ നാല് മാസമായി നിർമ്മാണ പ്രവർത്തനങ്ങളുടെ ശരാശരി നിലവാരം 50 ൽ താഴെയായി തുടരുകയാണ്.
Discussion about this post

