ഡബ്ലിൻ: ബജറ്റിൽ കൂടുതൽ തുക ചിലവഴിക്കാൻ അയർലൻഡ് സർക്കാർ ആലോചിക്കുന്നതിനിടെ മുന്നറിയിപ്പുമായി ഐറിഷ് ധനകാര്യ ഉപദേശക സമിതി. പണം ചിലവഴിക്കുന്നതിൽ സർക്കാർ സംയമനം പാലിക്കണമെന്നും, ഇത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ഞെരുക്കം നേരിടുന്നത് പ്രതിരോധിക്കുമെന്നും സമിതി വ്യക്തമാക്കി. അടുത്ത മാസം ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് മുന്നറിയിപ്പ്.
ബജറ്റിൽ പണം ചിലവാക്കുന്നതിൽ സർക്കാരിന് കരുതൽ വേണം. ഇത് ഭാവിയിലം മാന്ദ്യങ്ങൾ ഒഴിവാക്കാനും അടിയന്തിരസാഹചര്യങ്ങൾ പ്രതിരോധിക്കാനും സഹായിക്കും. 2026 ലെ ബജറ്റിൽ മൊത്തം ചിലവിൽ 9.4 ബില്യൺ യൂറോയുടെ വർദ്ധനവ് ആസൂത്രണം ചെയ്തിട്ടുണ്ട്.
Discussion about this post

