ഡബ്ലിൻ: ഭവന ചിലവുകൾ കൂടി കണക്കിലെടുത്താൽ അയർലൻഡിൽ അഞ്ചിൽ ഒരു കുട്ടി ദാരിദ്ര്യ രേഖയ്ക്ക് താഴെയാണെന്ന് കണ്ടെത്തൽ. എക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റേതാണ് ഗൗരവമേറിയ കണ്ടെത്തൽ. കമ്യൂണിറ്റി ഫൗണ്ടേഷൻ അയർലൻഡുമായി ചേർന്ന് നടത്തിയ പഠനത്തിൽ ഭവന ചെലവുകൾ കൂടി പരിഗണിക്കുമ്പോൾ 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ കുട്ടികളുടെ ദാരിദ്ര്യ നിരക്കിൽ അയർലണ്ടിന് 16ാം സ്ഥാനമാണ് ഉള്ളതെന്നും ചൂണ്ടിക്കാട്ടുന്നു.
കുടുംബ വലുപ്പവും പണപ്പെരുപ്പവും കണക്കിലെടുക്കുമ്പോൾ ശരാശരി വരുമാനം കുറഞ്ഞതായി റിപ്പോർട്ടിൽ പരാമർശമുണ്ട്. 2021 മുതൽ 2023 വരെയുള്ളയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ യഥാർത്ഥ വരുമാനം 0.6 ശതമാനം കുറഞ്ഞു. ഇത് 2021 ലെ അവസ്ഥയെക്കാൾ 3.3 ശതമാനം കുറവാണ്. ദേശീയ വരുമാനം 11.3 ശതമാനം വർദ്ധിച്ചെങ്കിലും ഇതോടൊപ്പം പണപ്പെരുപ്പം 14.6 ശതമാനം വർദ്ധിച്ചുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

