ടെറി: കൗണ്ടി ഡെറിയിൽ കുതിര ഇടിച്ച് രണ്ട് പേർക്ക് പരിക്ക്. ഡെറിയിലെ ലിമാവാഡിയിലെ കടൽതീരത്ത് ആയിരുന്നു സംഭവം. പരിക്കറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. ഇവരിൽ ഒരാളുടെ പരിക്കുകൾ ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് 66 വയസ്സുള്ളയാളുടെ അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് ജാമ്യത്തിൽവിട്ടു.
ഞായറാഴ്ച രാവിലെ 10.45 ഓട് കൂടിയായിരുന്നു സംഭവം. വിവരം ലഭിച്ചതിന് പിന്നാലെ പോലീസും അടിയന്തിര സേവനങ്ങളും സ്ഥലത്ത് എത്തുകയായിരുന്നു. ഉടനെ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തിന്റെ ദൃക്സാക്ഷികൾ ഉണ്ടെങ്കിൽ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

