ഡബ്ലിൻ: സിൻ ഫെയ്നിന്റെ പിന്തുണ ലഭിച്ചതിന് പിന്നാലെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കനോലി. സിൻ ഫെയ്ൻ, സോഷ്യൽ ഡെമോക്രാറ്റ്സ്, ലേബർ, ഗ്രീൻ പാർട്ടി, പിബിപി സോളിഡാരിറ്റി മുതലായ പാർട്ടി നേതാക്കളുടെ സാന്നിധ്യത്തിൽ ഡബ്ലിനിലാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. അതേസമയം സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥിയായി മാറിയിരിക്കുകയാണ് കനോലി.
ഇടതുപാർട്ടികളിലെ ടിഡിമാരും സെനറ്റർമാരും മറ്റ് നേതാക്കളും പ്രചാരണ പരിപാടിയിൽ പങ്കെടുത്തു. നേതാക്കൾ കാതറിൻ വിവിധ വിഷയങ്ങളിൽ കൈക്കൊണ്ട നിലപാടുകളെ പ്രകീർത്തിച്ചു.
സർക്കാരിനെ താഴെയിറക്കുക ലക്ഷ്യമിട്ടാണ് പ്രതിപക്ഷം ഒറ്റക്കെട്ടായി കനോലിയെ പിന്തുണച്ചിരിക്കുന്നത്. കനോലി വിജയിച്ചാൽ അത് ഫിയന്ന ഫെയിൽ- ഫിൻഗെയ്ൽ സംയുക്ത സർക്കാരിന് വലിയ ഭീഷണിയാകും.

