ഡബ്ലിൻ: റെന്റ് പ്രഷർ സോണിൽ മാറ്റം വന്നതോടെ ഹൗസിംഗ് വിപണിയിൽ നിന്നും പിന്മാറി ഭൂവുടമകൾ. രാജ്യം മുഴുവൻ റെന്റ് പ്രസർ സോണായി പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി പേരാണ് ഹൗസിഗ് മാർക്കറ്റിൽ നിന്നും പിൻവാങ്ങിയത് എന്നാണ് വിവരം. പുതിയ ഹൗസ് പ്രൈസ് സർവ്വേയിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഈ വർഷം ജൂണിൽ ആയിരുന്നു റെന്റ് പ്രഷർ സോണുകളിൽ മാറ്റം വരുത്തിക്കൊണ്ടുള്ള പ്രഖ്യാപനം ഐറിഷ് സർക്കാർ നടത്തിയത്. ഇതിന് പിന്നാലെ വീടുകളുടെ വിലയിൽ വലിയ വർധനവ് ഉണ്ടായി മൂന്ന് കിടക്കകളുള്ള സെമി ഡിറ്റാച്ച്ഡ് വീടിന്റെ വില മൂന്ന് മാസത്തിനിടെ 1.6 ശതമാനം ഉയർന്ന് 353,458 യൂറോ ആയി.
Discussion about this post

