Author: sreejithakvijayan

ഡബ്ലിൻ: ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിനെതിരായ അവിശ്വാസ പ്രമേയത്തെ വിശ്വാസം പ്രമേയം കൊണ്ട് നേരിട്ട് സർക്കാർ. ഹാരിസിനെതിരെ സർക്കാർ കൊണ്ടുവന്ന വിശ്വാസ പ്രമേയം വോട്ടിനിട്ട് പാസാക്കി. 94 ടിഡിമാർ ഹാരിസിനെ പിന്തുണച്ചപ്പോൾ 65 പേർ എതിർത്തു. ഡെയ്‌ലിൽ നടന്ന വൻ വാക് പോരിന് ശേഷം ആയിരുന്നു വിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടന്നത്. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ അവോണ്ടു നേതാവ് പീഡാർ തോയിബിൻ ന്യായീകരിച്ചു. കുട്ടിയുടെ മരണവും തുടർച്ചയായ വേദനയും മനസിലാക്കുന്നു.  ഒരു കുട്ടിയുടെ മരണം, ഒരു കുട്ടിയുടെ തുടർച്ചയായ വേദന, നൂറു കണക്കിന് കുട്ടികളുടെ കഷ്ടപ്പാട്, വൈകല്യം എന്നിവ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിനുള്ള മതിയായ കാരണം അല്ലെങ്കിൽ പിന്നെ എന്താണ് കാരണം എന്ന് അദ്ദേഹം ചോദിച്ചു. സിൻ ഫെയിൻ വനിതാ നേതാവ് മേരി ലൂ മക്‌ഡൊണാൾഡും രംഗത്ത് എത്തി. ഉപപ്രധാനമന്ത്രിയ്ക്ക് മേലുള്ള വിശ്വാസം തനിക്കും അയർലൻഡിലെ കുടുംബങ്ങൾക്കും നഷ്ടമായി എന്ന് മേരി പറഞ്ഞു.

Read More

ഗാൽവെ: കൗണ്ടി ഗാൽവെയിൽ പുതിയ ഭവന പദ്ധതിയ്ക്ക് അനുമതി. ഗാൽവെ സിറ്റിയിൽ 200 വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് സിറ്റി കൗൺസിൽ അനുമതി നൽകിയിരിക്കുന്നത്. സർക്കാർ സ്ഥലത്ത് ലാൻഡ് ഡെവലപ്മെന്റ് ഏജൻസിയാണ് ഭവന നിർമ്മാണം നടത്തുന്നത്. കോസ്റ്റൽ റെന്റൽ, സോഷ്യൽ ഹൗസിംഗ് യൂണിറ്റുകളാണ് നിർമ്മിക്കുന്നത്. ഡൈയ്ക്ക് റോഡിൽ 1.8 ഹെക്ടർ സ്ഥലത്താണ് നിർമ്മാണം. ഗാൽവെ സിറ്റി കൗൺസിലിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ സ്ഥലം. നിർമ്മാണം പൂർത്തിയാക്കി 2027 ഓടെ വീടുകൾ കൈമാറുമെന്നാണ് റിപ്പോർട്ടുകൾ.  പദ്ധതിയ്ക്ക് ആസൂത്രണ കമ്മീഷനും അനുമതി നൽകിയിട്ടുണ്ട്. വൺ ബെഡ്റൂം, ടു ബെഡ്റൂം, ത്രീ ബെഡ്റൂം അപ്പാർട്ട്മെന്റുകൾ ആണ് ഇവിടെ നിർമ്മിക്കുന്നത്.

Read More

ഡബ്ലിൻ: തുസ്ലയിൽ ഉണ്ടായ ആക്രമണത്തിൽ പരിക്കേറ്റ കൗമാരക്കാരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുന്നു. 17 വയസ്സുകാരനാണ് സാരമായി പരിക്കേറ്റത്. അതേസമയം ആക്രമണത്തിൽ തുസ്ലയിലെ കെയർ ടേക്കറും അന്തേവാസികളും ഉൾപ്പെടെ മറ്റ് മൂന്ന് പേർക്കും പരിക്കുണ്ട്. ഇന്നലെയായിരുന്നു ഡൊണാഗ്മെഡിലെ തുസ്ല കേന്ദ്രത്തിൽ ആക്രമണം ഉണ്ടായത്. സംഭവത്തിൽ 17 വയസ്സുള്ള ആൺകുട്ടി കൊല്ലപ്പെട്ടിരുന്നു. യുക്രെയ്ൻ സ്വദേശിയായ കുട്ടിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ ഊർജ്ജിത അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

Read More

ഡബ്ലിൻ: അയർലൻഡിലെ ഷോപ്പുകൾ വ്യാപകമായി അടച്ച് പൂട്ടാൻ തീരുമാനിച്ച് പാഡി പവർ. 28 ഷോപ്പുകളാണ് അടച്ച് പൂട്ടുന്നത്. ഇത് നൂറിലധികം പേരുടെ തൊഴിൽ നഷ്ടത്തിന് കാരണമാകും. അയർലൻഡിന് പുറമേ യുകെയിലെ ഔട്ട്‌ലെറ്റുകൾ കൂടി അടച്ച് പൂട്ടാനാണ് തീരുമാനം. യുകെയിലും 20 ഓളം ഷോപ്പുകൾ അടച്ചുപൂട്ടും. ഇരു രാജ്യങ്ങളിലുമായി 57 ഔട്ട്‌ലെറ്റുകൾ ആയിരിക്കും അടച്ച്പൂട്ടുകയെന്നാണ് മാതൃ കമ്പനിയായ ഫ്‌ളട്ടർ യുകെഐ വ്യക്തമാക്കുന്നത്. അയർലൻഡിൽ മാത്രം 119 പേരുടെ തൊഴിലുകൾ നഷ്ടമാകാൻ ഇത് കാരണമാകും. വർധിച്ചുവരുന്ന ചിലവും വിപണിയിലെ കടുത്ത വെല്ലുവിളികളും കണക്കിലെടുത്താണ് പാഡി പവർ അടച്ച് പൂട്ടുന്നത് എന്നാണ് റിപ്പോർട്ടുകൾ.

Read More

ഡബ്ലിൻ: അയർലൻഡിൽ റെസിഡെൻഷ്യൽ പ്രോപ്പർട്ടികളുടെ വിലക്കയറ്റത്തിന്റെ തോത് കുറഞ്ഞു. ഓഗസ്റ്റ് വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ വിലയിൽ 7.4 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. മാർച്ച് മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ ഈ ഉയർച്ച വളരെ കുറവാണ്. ഈ വർഷം ജൂലൈവരെ വളർച്ചയുടെ തോത് മാറ്റമില്ലാതെ തുടർന്നു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ പുതിയ കണക്കുകളാണ് വീടുകൾ ഉൾപ്പെടെയുള്ള താമസസ്ഥലങ്ങളുടെ വിലക്കയറ്റത്തിന്റെ തോത് കുറഞ്ഞതായി വ്യക്തമാക്കുന്നത്. ഈ വർഷം ഓഗസ്റ്റിൽ ഡബ്ലിന് പുറത്തുള്ള പ്രോപ്പർട്ടി വിലകൾ മുൻ വർഷത്തെ അപേക്ഷിച്ച് 9.2 ശതമാനം കൂടുതലാണെന്ന് സിഎസ്ഒയുടെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ഡബ്ലിനിൽ ഈ വർധനവ് 5.3 ശതമാനം ആണ്. നിലവിലെ കണക്കുകൾ പ്രകാരം ഡബ്ലിനിലെ വീടുകളുടെ വില 5.2% വർദ്ധിച്ചപ്പോൾ അപ്പാർട്ടുമെന്റുകളുടെ വില 5.6% വർദ്ധിച്ചു. ഡബ്ലിൻ സിറ്റിയിലാണ് വീടുകളുടെ വിലക്കയറ്റം നന്നായി പ്രതിഫലിച്ചത്. ഡബ്ലിന് പുറത്ത്, ഓഗസ്റ്റിൽ വീടുകളുടെ വില 9.1% ഉം അപ്പാർട്ടുമെന്റുകളുടെ വില 9.6% ഉം വർദ്ധിച്ചു.

Read More

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ ഡൺഡൊണാൾഡിൽ വീണ്ടും ഏഷ്യൻ ഹോർനെറ്റിനെ കണ്ടെത്തി. രണ്ടാമത് കടന്നലുകളെ കണ്ടകാര്യം നോർതേൺ അയർലൻഡ് എൻവിരോൺമെന്റൽ ഏജൻസി സ്ഥിരീകരിച്ചു. പ്രദേശത്ത് ഏഷ്യൻ ഹോർനെറ്റുകളുടെ കൂട് ഉണ്ടെന്നാണ് ഇത് നൽകുന്ന സൂചന. കടന്നലുകളുടെ കൂട് എത്രയും വേഗം കണ്ടെത്തി നശിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിനായുള്ള നടപടികൾ ആരംഭിച്ചു. ഏഷ്യൻ ഹോർനെറ്റുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനാൽ ജാഗ്രത വേണമെന്നാണ് അധികൃതർ അറിയിക്കുന്നത്. എവിടെയെങ്കിലും കടന്നൽ കൂട് കണ്ടാൽ അവ ഇളക്കുകയോ നശിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്യരുത്. അതീവ അപകടകാരികളാണ് ഏഷ്യൻ ഹോർനെറ്റുകൾ എന്നും അധികൃതർ വ്യക്തമാക്കി.

Read More

ഡബ്ലിൻ: ഡബ്ലിനിൽ ഓപ്പൺ ഹൗസ് ഫെസ്റ്റിവൽ 2025 ന് തുടക്കം. ഡബ്ലിൻ ലോർഡ് മേയർ റേയ് മക്ആഡം ഓപ്പൺ ഹൗസ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. ഐറിഷ് ആർക്കിടെക്ചർ ഫൗണ്ടേഷനാണ് ഓപ്പൺ ഹൗസ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഐറിഷ് വാസ്തുവിദ്യകളെയും നിർമ്മിതികളെയും കൂടുതൽ അടുത്തറിയാൻ ഓപ്പൺ ഹൗസ് ഫെസ്റ്റിവൽ സഹായകമാകും. ലാൻഡ്മാർക്ക് കെട്ടിടങ്ങൾ, ഔട്ട്‌ഡോർ സ്ഥലങ്ങൾ, സ്വകാര്യ വീടുകൾ, ആർക്കിടെക്റ്റുകളുടെ സ്റ്റുഡിയോകൾ എന്നിവയുടെ പ്രദർശനങ്ങൾ പരിപാടിയിൽ ഉൾപ്പെടുന്നു. ആളുകൾക്ക് ഇവയെല്ലാം നേരിട്ട് കാണാനും വാസ്തുവിദ്യയെക്കുറിച്ച് ആഴത്തിൽ അറിയാനും ഈ അവസരം പ്രയോജനപ്പെടുത്താം.

Read More

ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ കോസ്റ്റ് റെന്റൽ അപ്പാർട്ട്‌മെന്റുകൾക്കായി ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി. ഡബ്ലിൻ 13 ലെ 85 കോസ്റ്റ് റെന്റൽ അപ്പാർട്ട്‌മെന്റുകൾക്കായുള്ള അപേക്ഷകളാണ് സ്വീകരിക്കാൻ ആരംഭിച്ചത്. ഇന്നലെ രാവിലെ ഒൻപത് മണി മുതലാണ് അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചത്. ഈ മാസം 29 ന് വൈകീട്ട് അഞ്ച് മണിവരെ ആവശ്യക്കാർക്ക് അപേക്ഷകൾ നൽകാം. ബെൽമെയ്‌നിലെ പാർക്ക്‌സൈഡിലുള്ള എ റേറ്റഡ് അപ്പാർട്ട്‌മെന്റുകളാണ് അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യുക. 45 വൺ ബെഡ് അപ്പാർട്ട്‌മെന്റുകൾ ഇവിടെയുണ്ട്. ഇതിന് പ്രതിമാസം 1,397 യൂറോ ആണ് വാടക. 37 ടു ബെഡ് അപ്പാർട്ട്‌മെന്റുകൾക്ക് പ്രതിമാസം 1,725 യൂറോയും ത്രീ ബെഡ് അപ്പാർട്ട്‌മെന്റുകൾക്ക് പ്രതിമാസം 1,800 യൂറോയും ആണ് വാടക.

Read More

ബെൽഫാസ്റ്റ്: നോർതേൺ അയർലൻഡിൽ ഏഷ്യൻ ഹോർനെറ്റുകളെ കണ്ടെത്തിയ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ. കടന്നൽ കൂടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഒരിക്കലും അത് ഇളക്കരുതെന്നും എത്രയും വേഗം ബന്ധപ്പെട്ടവരെ വിവരം അറിയിക്കണമെന്നും നേർതേൺ അയർലൻഡ് എൻവിരോൺമെന്റൽ ഏജൻസി അറിയിച്ചു. ഈ മാസം 10 ന് കണ്ടെത്തിയ കടന്നലാണ് ഏഷ്യൻ ഹോർനെറ്റ് വിഭാഗത്തിൽപ്പെട്ടതാണെന്ന് സ്ഥിരീകരിച്ചത്. വളരെ ആക്രമണ സ്വഭാവമുള്ള കടന്നലുകളെയാണ് കണ്ടെത്തിയിരിക്കുന്നതെന്ന് എൻഐഇഎ വ്യക്തമാക്കി. അതുകൊണ്ട് തന്നെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ഏഷ്യൻ ഹോർനെറ്റുകളുടെ കൂടിന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചുകഴിഞ്ഞു. കടന്നലുകൾ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം അധികൃതരെ അറിയിക്കണമെന്നും എൻഐഇഎ അറിയിച്ചു. ബെൽഫാസ്റ്റിലെ ഡൺഡൊണാൾഡ് മേഖലയിലാണ് ഏഷ്യൻ ഹോൻനെറ്റിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.

Read More

ഡബ്ലിൻ: ഡൊണാഗ്മെഡിലെ തുസ്ല കേന്ദ്രത്തിൽ കൗമാരക്കാരനെ കുത്തിക്കൊലപ്പെടുത്തി. ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു കുട്ടിയ്ക്ക് നേരെ ആക്രമണം ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ. വിവരം ലഭിച്ചയുടൻ പോലീസും അടിയന്തിര സേവനങ്ങളും സ്ഥലത്ത് എത്തുകയായിരുന്നു. എന്നാൽ അപ്പോഴേയ്ക്കും കുട്ടി മരിച്ചിരുന്നു. മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകീട്ടോടെയാണ് മൃതദേഹം സ്ഥലത്ത് നിന്നും മാറ്റിയത്.

Read More