Author: sreejithakvijayan

ഡബ്ലിൻ: ഡബ്ലിനിൽ സംഗീത പരിപാടിയുമായി ഇന്ത്യയിലെ ഏക കർണാറ്റിക് പ്രോഗ്രസീവ് റോക് ബാൻഡ് ആയ അഗം. അടുത്ത മാസം 12 നാണ് സയന്റോളജി സെന്ററിൽ ബാൻഡ് ഒരുക്കുന്ന സംഗീത പരിപാടി. പരിപാടിയുടെ ഭാഗമാകുന്നതിന് വേണ്ടിയുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. മൂന്നാമത്തെ സ്റ്റുഡിയോ ആൽബമായ അറൈവൽ ഓഫ് ദി എത്ത്‌റിയൽ സഹിതം ലോകപര്യടനം നടത്തുകയാണ് അഗം. ഇതിന്റെ ഭാഗമായിട്ടാണ് അയർലൻഡിലും എത്തുന്നത്. ടിക്കറ്റുകൾക്കായി  https://www.eventblitz.ie/event/agamdublin25ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Read More

ലിമെറിക്ക്: ലിമെറിക്കിൽ വീടിന് നേരെ പൈപ്പ് ബോംബ് ആക്രമണം. ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ ആരെങ്കിലും ഉണ്ടെങ്കിൽ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ബല്ലിനക്യൂറ വെസ്റ്റണിലെ ഹൈഡ് റോഡിലുള്ള വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവ സമയം വീടിനുള്ളിൽ നിരവധി പേർ ഉണ്ടായിരുന്നു. തലനാരിഴയ്ക്കാണ് ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ഐഇഡിയാണ് വീടിനുള്ളിലേക്ക് എറിഞ്ഞതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇത് പൊട്ടിത്തെറിക്കാത്തത് രക്ഷയായി. എക്‌സ്‌പ്ലോസീവ് ഓർഡൻസ് ഡിസ്‌പോസൽ ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. കുടുംബ പ്രശ്‌നമാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് പോലീസ് സംശയിക്കുന്നത്.

Read More

ഡബ്ലിൻ: ലോകത്തിലെ ആദ്യ കേബിൾ കാർ ഡൈവ് കോർക്ക് തീരത്ത് നടന്നു. ഡർസി ഐലന്റിൽ ആയിരുന്നു കേബിൽ കാർ ഡൈവ് നടന്നത്. റെഡ് ബുൾ ക്ലിഫ് ഡൈവർ ഓർലാൻഡ് ഡ്യൂക്ക് ആണ് 24 മീറ്റർ ഉയരത്തിൽ നിന്നുള്ള ഡൈവ് വിജയകരമായി പൂർത്തിയാക്കിയത്. ബുധനാഴ്ച ആയിരുന്നു ഡൈവ് നടന്നത്. യൂറോപ്പിൽ കടലിന് കുറുകെയായി കേബിൾ കാർ ഉള്ളത് കോർക്കിലെ ഡർസി ഐലന്റിലാണ്. അതുകൊണ്ടാണ് ഇവിടം തിരഞ്ഞെടുത്തത് എന്ന് ഒർലാൻഡോ ഡ്യൂക്ക് പറഞ്ഞു. നിരവധി തവണ വ്യത്യസ്ത രീതിയിൽ ഡൈവ് ചെയ്തിട്ടുണ്ട്. എന്നാൽ കേബിൾ കാറിൽ നിന്നുള്ള ഡൈവിംഗ് തികച്ചും ആദ്യത്തേത് ആയിരുന്നു. ഇത്തരത്തിൽ ഒരു അവസരം ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാരികളുടെ പ്രധാനപ്പെട്ട കേന്ദ്രമാണ് ഡർസി ഐലന്റ്.

Read More

വിക്ലോ: കൗണ്ടി വിക്ലോയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. എന്നിസ്‌കെറിയിലെ ആർ117 ൽ ആയിരുന്നു സംഭവം. 30 വയസ്സുള്ള ഇരുചക്രവാഹന യാത്രികനാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ 7.40 ഓടെയായിരുന്നു സംഭവം. ഇരുചക്രവാഹനവും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 30 കാരന് സാരമായി പരിക്കേറ്റിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സ്ഥലത്ത് പോലീസ് എത്തി ശാസ്ത്രീയ പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം തങ്ങളെ അറിയിക്കണമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

Read More

കാവൻ: കൗണ്ടി കാവനിലെ സ്‌പോർട്‌സ് ക്യാമ്പസിനായി അധിക ധനസഹായം. പദ്ധതിയ്ക്കായി 15 മില്യൺ യൂറോയാണ് അധികമായി അനുവദിച്ചത്. കാവൻ റീജിയണൽ സ്‌പോർടസ് ക്യാമ്പസ് എന്നാണ് പദ്ധതിയുടെ പേര്. കായിക പരിശീലനത്തിനുള്ള മുഴുവൻ സൗകര്യങ്ങളും ഉൾപ്പെടുത്തിക്കൊണ്ടാണ് ക്യാമ്പസിന്റെ നിർമ്മണം. ഇൻഡോർ ഔട്ട്‌ഡോർ പരിശീലനത്തിനായുള്ള സൗകര്യങ്ങൾ ഇവിടെ ഉണ്ടാകും. ഔട്ട്‌ഡോർ പിച്ചുകൾ, അത്‌ലറ്റുകൾക്ക് പരിശീലിക്കാനുള്ള സ്ഥലം, കഫേ, വസ്ത്രം മാറുന്നതിനുള്ള ഏരിയ, എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. പദ്ധതിയ്ക്കായി നേരത്തെ സ്‌പോർട്‌സ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ നിന്നും 19 മില്യൺ യൂറോ ഗ്രാൻഡായി അനുവദിച്ചിരുന്നു. ഇതിന് പുറമേയാണ് 15 മില്യൺ യൂറോയുടെ സഹായം. കാവൻ കൗണ്ടി കൗൺസിൽ, കാവൻ ജിഎഎ, കാവനിലെ റോയൽ സ്‌കൂൾ എന്നിവർ ചേർന്നാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്.

Read More

ഡബ്ലിൻ: ഡബ്ലിനിൽ അനധികൃതമായി പണം പിടിച്ചെടുത്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ഡബ്ലിനിലെ നോർത്ത് ഇന്നർ സിറ്റി മേഖലയിൽ ഉണ്ടായ സംഭവത്തിലാണ് അറസ്റ്റ്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. മൂന്ന് ലക്ഷം യൂറോയാണ് പിടിച്ചെടുത്തത്. 40 വയസ്സുള്ള പുരുഷനും 60, 30 വയസ്സ് പ്രായമുള്ള സ്ത്രീകളുമാണ് അറസ്റ്റിലായത്. മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പോലീസ് നോർത്ത് ഇന്നർ സിറ്റിയിൽ പരിശോധന നടത്തിയിരുന്നു. ഇതിലാണ് പണം പിടിച്ചെടുത്തത്. തുടർന്നുള്ള അന്വേഷണത്തിൽ പ്രതികളും അറസ്റ്റിലാകുകയായിരുന്നു.

Read More

ഡൊണഗൽ: ക്രീസ്ലോഗ് ദുരന്തമുണ്ടായ സ്ഥലത്ത് മറ്റൊരു സർവ്വീസ് സ്‌റ്റേഷൻ ആരംഭിക്കാനുള്ള നീക്കവുമായി ഉടമകൾ മുന്നോട്ട്. ഇതിന്റെ ഭാഗമായി  പുതിയ  അപേക്ഷ വരും ദിവസങ്ങളിൽ ലാഫെർട്ടി കുടുംബം ഡൊണഗൽ കൗണ്ടി കൗൺസിൽ മുൻപാകെ സമർപ്പിക്കും. സ്‌ഫോടനം ഉണ്ടായ സ്ഥലത്തിന്റെ തൊട്ടടുത്തായി സർവ്വീസ് സറ്റേഷൻ നിർമ്മിക്കാനാണ് പദ്ധതി. നേരത്തെ കുടുംബം നൽകിയ അപേക്ഷ ആസൂത്രണ കമ്മീഷൻ തള്ളിയിരുന്നു.  പുതിയ വികസന പദ്ധതിയ്ക്കായി പ്രദേശത്ത് നിലവിലുള്ള വീട് പൊളിക്കേണ്ടതായുണ്ട്. ഇതിനുള്ള അനുമതിയും ചേർത്ത് ആയിരിക്കും അപേക്ഷ നൽകുക. കട, പോസ്റ്റ് ഓഫീസ്, ഓഫ്-ലൈസൻസ്, ഡെലി, ടോയ്ലറ്റുകൾ, ജീവനക്കാരുടെ സൗകര്യങ്ങൾ, ഫോർകോർട്ട്, ഭൂഗർഭ സംഭരണ ടാങ്കുകളും പമ്പുകളും, ഒരു കാർ വാഷ് സൗകര്യം, ഒരു ഔട്ട്‌ഡോർ വാഷ് കിയോസ്‌ക്, എടിഎം മെഷീൻ, വിവിധ സൈനേജുകൾ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2022 ഒക്ടോബറിലാണ് ക്രീസ്ലോ ദുരന്തം ഉണ്ടായത്. സംഭവത്തിൽ 10 പേർക്ക് ജീവൻ നഷ്ടമായിരുന്നു.

Read More

ഡബ്ലിൻ: മാനനഷ്ടത്തിന് കേസ് നൽകിയ നടപടി നിരാശാജനകമാണെന്ന് ഫിൻ ഗെയ്ൽ സ്ഥാനാർത്ഥി ഹെതർ ഹംഫ്രീസ്. സംഭവത്തിൽ മാധ്യമങ്ങളോട് ആയിരുന്നു ഹംഫ്രീസിന്റെ പ്രതികരണം. കാതറിൻ കനോലിയുടെ പ്രചാരണ മാനേജർ ആണ് പോൾ മർഫിയെന്നും ഹംഫ്രീസ് പറഞ്ഞു. കോടതിയുടെ തീരുമാനം താൻ അംഗീകരിക്കുന്നു. എന്നാൽ എതിർ സ്ഥാനാർത്ഥി കാതറിൻ കനോലിയുടെ പ്രചാരണ മാനേജർ പോൾ മർഫി തനിക്കെതിരെ കേസ് ഫയൽ ചെയ്തത് നിരാശജനകമാണെന്ന് ആയിരുന്നു ഹംഫ്രീസിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം ആയിരുന്നു ഹംഫ്രീസിനെതിരെ പീപ്പിൾ ബിഫോർ പ്രോഫിറ്റ് ടിഡി മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്തത്. ആർടിഇയുടെ റേഡിയോ പരിപാടിയിൽ ഹംഫ്രീസ് നടത്തിയ പരാമർശങ്ങൾ ആയിരുന്നു കേസിലേക്ക് നയിച്ചത്.

Read More

ഡബ്ലിൻ: മാന്ത്രിക വിദ്യകൊണ്ട് അയർലൻഡിനെ അമ്പരപ്പിക്കാൻ പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മെഗാ സംഗീത മാജിക് ഷോ – Mcube  ഈ മാസം ഡബ്ലിനിലും ലിമെറിക്കിലും നടക്കും. ലേ ദിവാനോയും മാസ് ഇവന്റ്‌സും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഡബ്ലിനിൽ ഈ മാസം 29 നും ലിമെറിക്കിൽ 30 നുമാണ് പരിപാടി. വൈകീട്ട് ആറ് മണിയ്ക്കാണ് പരിപാടി. ഡബ്ലിനിലെ സയന്റോളജി കമ്മ്യൂണിറ്റി സെന്ററും ലിമെറിക്കിലെ ന്യൂപോർട്ട് കമ്യൂണിറ്റി സെന്ററുമാണ് വേദികൾ. കാസർകോട് ആരംഭിക്കുന്ന അന്താരാഷ്ട്ര കേന്ദ്രത്തിനായുള്ള ധനസമാഹരണം ലക്ഷ്യമിട്ടാണ് പരിപാടി. പരിപാടിയിൽ വിവിധ കലാപ്രകടനങ്ങളും അരങ്ങേറും. ഗായകൻ അതുൽ നറുകര, ഗായിക ശ്വേതാ അശോക്, വയലിനിസ്റ്റ് വിഷ്ണു അശോക് എന്നിവർ പരിപാടിയിൽ പങ്കെടുക്കും.ടിക്കറ്റുകൾക്കായി https://www.ticket4u.ie/events/magic-and-music-with-a-mission-mcube-dublin എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Read More

ഡബ്ലിൻ: തുസ്ല കേന്ദ്രത്തിൽ കുത്തേറ്റ് മരിച്ച കൗമാരക്കാരന്റെ പേര് വിവരങ്ങൾ പുറത്ത്. യുക്രെയ്ൻ സ്വദേശിയായ വാഡിം ഡേവിഡെങ്കോ ആണ് മരിച്ചത്. യുക്രെയൻ എംബസിയാണ് കുട്ടിയുടെ പേര് വിവരങ്ങൾ പുറത്തുവിട്ടത്. ഫേസ്ബുക്കിലൂടെയായിരുന്നു വിശദാംശങ്ങൾ പുറത്തുവിട്ടത്. മൃതദേഹം യുക്രെയ്‌നിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി എംബസി വ്യക്തമാക്കി. കുട്ടിയുടെ മരണത്തിൽ അനുശോചനം അറിയിക്കുന്നു. ഈ ദുഷ്‌കരമായ നിമിഷത്തിൽ കുടുംബത്തിന്റെ ദു:ഖത്തിൽ തങ്ങളും പങ്കാളികളാകുന്നു. നടപടിക്രമങ്ങളുടെ ഭാഗമായി ഗാർഡയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബുധനാഴ്ച വൈകീട്ടോടെയാണ് ഡൊണാഗ്മീഡിലെ ഗ്രാറ്റൻ വുഡ് പ്രദേശത്തെ തുസ്ല കേന്ദ്രത്തിൽ ആക്രമണം ഉണ്ടായത്. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

Read More