ഡബ്ലിൻ: മാന്ത്രിക വിദ്യകൊണ്ട് അയർലൻഡിനെ അമ്പരപ്പിക്കാൻ പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മെഗാ സംഗീത മാജിക് ഷോ – Mcube ഈ മാസം ഡബ്ലിനിലും ലിമെറിക്കിലും നടക്കും. ലേ ദിവാനോയും മാസ് ഇവന്റ്സും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഡബ്ലിനിൽ ഈ മാസം 29 നും ലിമെറിക്കിൽ 30 നുമാണ് പരിപാടി. വൈകീട്ട് ആറ് മണിയ്ക്കാണ് പരിപാടി. ഡബ്ലിനിലെ സയന്റോളജി കമ്മ്യൂണിറ്റി സെന്ററും ലിമെറിക്കിലെ ന്യൂപോർട്ട് കമ്യൂണിറ്റി സെന്ററുമാണ് വേദികൾ.
കാസർകോട് ആരംഭിക്കുന്ന അന്താരാഷ്ട്ര കേന്ദ്രത്തിനായുള്ള ധനസമാഹരണം ലക്ഷ്യമിട്ടാണ് പരിപാടി. പരിപാടിയിൽ വിവിധ കലാപ്രകടനങ്ങളും അരങ്ങേറും. ഗായകൻ അതുൽ നറുകര, ഗായിക ശ്വേതാ അശോക്, വയലിനിസ്റ്റ് വിഷ്ണു അശോക് എന്നിവർ പരിപാടിയിൽ പങ്കെടുക്കും.ടിക്കറ്റുകൾക്കായി https://www.ticket4u.ie/events/magic-and-music-with-a-mission-mcube-dublin എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

