കോർക്ക്: കൗണ്ടി കോർക്കിൽ വാഹനാപകടത്തിൽ വയോധികൻ മരിച്ചു. തിങ്കളാഴ്ച ബല്ലിൻറഷിൽ ആയിരുന്നു സംഭവം. 70 വയസ്സുകാരനാണ് ജീവൻ നഷ്ടമായത്. അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
തിങ്കളാഴ്ച രാവിലെ 11.15 ഓടെയായിരുന്നു സംഭവം. ആർ 639 ൽ ആയിരുന്നു അപകടം ഉണ്ടായത്. വയോധികന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. 70 കാരൻ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നു.
Discussion about this post

