ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ വീടുകളിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് രണ്ട് മരണം. ബെൽഫാസ്റ്റിലും ബൻഗോറിലുമായിരുന്നു മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. അതേസമയം അടുത്തിടെയായി വീടിന് തീപിടിച്ച് ആളുകൾ കൊല്ലപ്പെടുന്ന സംഭവങ്ങൾ വടക്കൻ അയർലൻഡിൽ വർധിക്കുന്നുണ്ട്.
നോർത്ത് ബെൽഫാസ്റ്റിലെ ക്വൂൻസ് വിക്ടോറിയ ഗാർഡൻ മേഖലയിൽ വീടിന് തീപിടിച്ച് ഉണ്ടായ അപകടത്തിൽ 20 വയസ്സുകാരനാണ് മരിച്ചത്. ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. ഇതിന് പിന്നാലെ ഉച്ചയ്ക്ക് 12.30 ഓടെ ബൻഗോറിലെ ആബി പാർക്ക് മേഖലയിലും സമാന സംഭവം ഉണ്ടാകുകയായിരുന്നു. ഇവിടെയുണ്ടായ തീപിടിത്തത്തിൽ 50 വയസ്സുള്ള സ്ത്രീയ്ക്കാണ് ജീവൻ നഷ്ടമായത്.
Discussion about this post

