കോർക്ക്: കോർക്കിൽ കുത്തേറ്റ് കൊല്ലപ്പെട്ട യുക്രെയ്ൻ വംശജന്റെ മൃതദേഹം സംസ്കരിച്ചു. 31 വയസ്സുള്ള ഒലെക്സാണ്ടർ ഷിവ്റ്റ്സ്കിയാണ് കഴിഞ്ഞ ആഴ്ച കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കോർക്കിലെ കിൽക്കുള്ളിയിലുള്ള സെന്റ് കാതറിൻസ് സെമിത്തേരിയിൽ ആയിരുന്നു സംസ്കാരം.
ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം തിങ്കളാഴ്ച രാവിലെ 10 മണിയ്ക്ക് കോർക്കിലെ കഫ്ലാൻസ് ഫ്യൂണറൽ ഹോമിൽ എത്തിച്ചിരുന്നു. വൈകീട്ട് ആറ് മണിയ്ക്ക് ഇവിടെവച്ച് കുടുംബാംഗങ്ങൾ പങ്കെടുത്ത പ്രാർത്ഥന നടന്നിരുന്നു. ചൊവ്വാഴ്ച രാവിലെ നോർത്ത് കത്തീഡ്രലിൽ നടന്ന പ്രാർത്ഥനകൾക്കും ശുശ്രൂഷകൾക്കും ശേഷമാണ് മൃതദേഹം സംസ്കരിച്ചത്.
Discussion about this post

