കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടി ബിജെപി സ്ഥാനാർത്ഥി നവ്യ ഹരിദാസ്. കോഴിക്കോട് കാരാപ്പറമ്പ് ഡിവിഷനിലായിരുന്നു നവ്യ മത്സരിച്ചത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ സ്ഥാനാർത്ഥിയായിരുന്നു നവ്യ. വയനാട് നിന്നായിരുന്നു ലോക്സഭാ സ്ഥാനാർത്ഥിയായി നവ്യ ജനവിധി തേടിയത്. എന്നാൽ അന്ന് പരാജയപ്പെട്ടു.
അതേസമയം കോഴിക്കോട് ഏറെ പ്രതീക്ഷകളോടെ കോൺഗ്രസ് രംഗത്ത് ഇറക്കിയ പിഎം നിയാസ് തോറ്റു. തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്താണ് നിയാസ് ഉള്ളത്.
Discussion about this post

