ഡബ്ലിൻ: അയർലൻഡിൽ പുരുഷന്മാർക്കിടയിൽ ആത്മഹത്യ വർധിക്കുന്നു. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ആത്മഹത്യകളിൽ അഞ്ചിൽ നാലും പുരുഷന്മാരാണെന്നാണ് മൂവമ്പേഴ്സ് റിയൽ ഫേസ് ഓഫ് മെൻ ഹെൽത്തിന്റെ റിപ്പോർട്ട്. പുരുഷന്മാരുടെ മാനസിക ആരോഗ്യം നിർണായക ആശങ്കയായി തുടരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വർഷത്തെ സർവ്വേയിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കന്നത്. സർവ്വേയുടെ ഭാഗമായ ജനറൽ പ്രാക്ടീഷണറിൽമാരിൽ 97 ശതമാനത്തിലധികം പേരും ആത്മഹത്യാപ്രവണതകളുള്ള പുരുഷന്മാരുമായി സമ്പർക്കത്തിൽ വരേണ്ടിവന്നതായി വ്യക്തമാക്കിയിട്ടുണ്ട്. 18-34 നും 35-54 നും ഇടയിൽ പ്രായമുള്ളവരിലാണ് മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുന്നവരുടെ എണ്ണം കൂടുതൽ ഉള്ളത്.
മെൻസ് ഹെൽത്ത് ഫോറത്തിന്റെയും നാഷണൽ സെന്റർ ഫോർ മെൻസ് ഹെൽത്തിന്റെയും പങ്കാളിത്തത്തോടെയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഈ റിപ്പോർട്ടിന് ഐറിഷ് ഗ്രാമി ജേതാവ് സിയാൻ ഡുക്രോട്ടും കായിക ഇതിഹാസം ബാരി മക്ഗുയിഗനും പിന്തുണ നൽകുന്നു.

