ബെൽഫാസ്റ്റ്: ഗാസയിൽ നിന്നുള്ള മൂന്ന് കുട്ടികളെ നോർതേൺ അയർലൻഡിൽ എത്തിച്ചു. സാമ്പത്തികവകുപ്പ് മന്ത്രി കാവോയിംഹെ ആർക്കിബാൾഡാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇവർക്ക് നോർതേൺ അയർലൻഡിലെ സർവ്വകലാശാലകളിൽ പഠിക്കാൻ അവസരം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഗാസയിൽ നിന്നും യുകെയിലേക്ക് എത്തിയ വിദ്യാർത്ഥി സംഘത്തിൽ ഉൾപ്പെട്ട മൂന്ന് കുട്ടികളെയാണ് നോർതേൺ അയർലൻഡിൽ എത്തിച്ചത്. വിദ്യാർത്ഥികൾ സുരക്ഷിതമായി എത്തിച്ചേർന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇവിടെ പഠനം തുടരാൻ അവർക്ക് അവസരം ഉണ്ടായതിലും സന്തോഷം. ഇവിടുത്തെ സർവ്വകലാശാലകളിൽ അവർക്ക് വേഗം പഠിക്കാനുള്ള അവസരം ഒരുക്കി നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post

