ഡബ്ലിൻ: അമേരിക്കൻ മുൻ പ്രസിഡന്റ് ബറാക് ഒബാമ നാളെ ഡബ്ലിനിൽ. ഫ്രീഡം ഓഫ് സിറ്റി പുരസ്കാരം ഏറ്റുവാങ്ങുന്നതിനാണ് അദ്ദേഹം വ്യാഴാഴ്ച ഡബ്ലിനിൽ എത്തുന്നത്. ചേംബറിലെ രാഷ്ട്രീയ ഗ്രൂപ്പുകളുടെ തലവന്മാർക്ക് മാത്രമാണ് പരിപാടിയിൽ പങ്കെടുക്കാൻ അനുവാദമുള്ളത്.
വെള്ളിയാഴ്ച വൈകുന്നേരം ‘ ആൻ ഇവനിംഗ് വിത്ത് പ്രസിഡന്റ് ഒബാമ ‘ എന്ന പേരിൽ മാധ്യമ പ്രവർത്തകൻ ഫിന്റാൻ ഒ ടോളുമായി അഭിമുഖ പരിപാടി നടക്കുന്നുണ്ട്. ഇതിനായി ഒബാമ എത്തുന്ന സാഹചര്യത്തിലാണ് ഡബ്ലിൻ സിറ്റി കൗൺസിൽ പുരസ്കാരം നാളെ നൽകാൻ തീരുമാനിച്ചത്. 2017 ൽ ആയിരുന്നു അന്നത്തെ ലോർഡ് മേയറായ ബ്രെൻഡൻ കാർ പുരസ്കാരം ഏറ്റുവാങ്ങാൻ ഒബാമയെ ക്ഷണിച്ചത്. ഭാര്യ മിഷേൽ ഒബാമയ്ക്കും ക്ഷണം നൽകിയിട്ടുണ്ട്. അതേസമയം ഒമാബയ്ക്കൊപ്പം മിഷേൽ എത്തുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

