കോർക്ക്: കോർക്കിലെ ലോഫ് വന്യജീവി സങ്കേതത്തിൽ പക്ഷിപ്പനി. മേഖലയിൽ ചത്ത നിലയിൽ കണ്ടെത്തിയ പക്ഷികളിൽ നടത്തിയ പരിശോധനയിലാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് വന്യജീവി സങ്കേതത്തിൽ എത്തുന്നവർക്ക് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ചത്ത് കിടക്കുന്ന പക്ഷികൾക്ക് സമീപം പോകുകയോ അവയെ തൊടുകയോ ചെയ്യരുത് എന്നാണ് നിർദ്ദേശം.
കോർക്ക് സിറ്റി കൗൺസിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. അവശനിലയിൽ കാണപ്പെടുന്ന പക്ഷകളെ തൊടുകയോ വീട്ടിലേക്ക് കൊണ്ടുപോകുകയോ ചെയ്യരുത്. ചത്ത് കിടക്കുന്ന പക്ഷികൾക്ക് സമീപം പോകുകയോ അവയെ തൊടുകയോ ചെയ്യരുത്. വീണു കിടക്കുന്ന പക്ഷികളുടെ തൂവലുകൾ തൊടരുത്. ഇത്തരം പക്ഷികളുടെ സാന്നിധ്യത്തിൽ നിന്നും വളർത്ത് മൃഗങ്ങളെ മാറ്റിനിർത്തണം എന്നും കൗൺസിൽ അറിയിച്ചു.

